പാര്‍വതിയുടെ പരാതിയില്‍ കൂട്ട അറസ്റ്റിന് പോലീസ്; 23 പേരെ തിരയുന്നു, സൗത്ത് സിഐ പറയുന്നത്...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട് നടി പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയവഴി മോശമായി പ്രതികരിച്ചവരെ തേടി പോലീസ്. പാര്‍വതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി സ്വദേശിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ പേരെ പിടികൂടാന്‍ തയ്യാറെടുത്തിരിക്കുകയാണ് പോലീസ്. നടി നല്‍കിയ പരാതിയില്‍ 23 പേരെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് മാത്രമല്ല, വിവാദത്തിലുണ്ടായ എല്ലാ പ്രതികരണങ്ങളും പരിശോധിക്കുന്നുണ്ടെന്നും എത്ര പേരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം.

വളരെ മോശം പദങ്ങള്‍

വളരെ മോശം പദങ്ങള്‍

വിവാദവുമായി ബന്ധപ്പെട്ട് പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയ വഴി നിരവധി പേര്‍ വളരെ മോശം പദങ്ങളാണ് ഉപയോഗിച്ചത്. പലരും ഭീഷണിപ്പെടുത്തുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനെതിരേയാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ഈ മാസം 18ന് ഇമെയില്‍ വഴിയാണ് പാര്‍വതി ഐജിക്ക് പരാതി നല്‍കിയത്.

പരാതിയിലെ എല്ലാവരും കുടുങ്ങില്ല

പരാതിയിലെ എല്ലാവരും കുടുങ്ങില്ല

എറണാകുളം റേഞ്ച് ഐജിക്ക് നല്‍കിയ പരാതി സൗത്ത് സിഐക്ക് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എത്ര പേരുണ്ടെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് സിഐ സിബി ടോം പറഞ്ഞു. എന്നാല്‍ പാര്‍വതി നല്‍കിയ 23 പേരില്‍ എല്ലാവര്‍ക്കെതിരേയും കേസെടുക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

പുറത്തുള്ളവരും കുടങ്ങും

പുറത്തുള്ളവരും കുടങ്ങും

23 പേരുടെ പോസ്റ്റുകളാണ് പാര്‍വതി പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നത്. ഇതെല്ലാം പോലീസ് പരിശോധിച്ചു. ചിലത് കേസെടുക്കാന്‍ പര്യാപ്തമല്ല. എന്നാല്‍ പാര്‍വതി പരാതിയില്‍ പറയാത്തവര്‍ നടിക്കെതിരേ അസഭ്യവര്‍ഷം നടത്തിയിട്ടുണ്ടെങ്കില്‍ കേസെടുക്കുമെന്നും സിഐ വിശദീകരിച്ചു.

വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ്

വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ്

അന്വേഷണ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റുകളും പരിശോധിക്കാനാണ് തീരുമാനം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന തുടങ്ങിക്കഴിഞ്ഞു. ഇതേ തുടര്‍ന്നാണ് ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് സിഐ പറഞ്ഞു.

കസബയിലെ മമ്മൂട്ടി

കസബയിലെ മമ്മൂട്ടി

കസബയിലെ മമ്മൂട്ടി കഥാപാത്രം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരേയാണ് പാര്‍വതി ഐഎഫ്എഫ്‌ക്കെയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ തുറന്നടിച്ചത്. ഇതേ തുടര്‍ന്ന് നിരവധി പേര്‍ പാര്‍വതിക്കെതിരേ രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ളവരും അല്ലാത്തവരും നടിയുടെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

വികാരപരമായ പ്രതികരണം

വികാരപരമായ പ്രതികരണം

എന്നാല്‍ പലരും വികാരപരമായാണ് പ്രതികരിച്ചത്. തെറിവിളിക്കുക മാത്രമല്ല, ഭീഷണിപ്പെടുത്തുക വരെ ചെയ്തു ചിലര്‍. ഈ സാഹചര്യത്തിലാണ് വിവാദം കത്തിയതും നടി പോലീസില്‍ പരാതി നല്‍കിയതും. പാര്‍വതിയുടെ പരാതിയില്‍ പറയാത്തവരെ കുറിച്ചും അന്വേഷിക്കാനാണ് പോലീസ് തീരുമാനം.

പ്രിന്റോ ചെയ്തത്

പ്രിന്റോ ചെയ്തത്

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രിന്റോ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണ്‍ നമ്പറും വിലാസവും പോലീസ് തിരിച്ചറിഞ്ഞു. ഫേസ്ബുക്കും ട്വിറ്ററും വഴിയാണ് ഇയാള്‍ പാര്‍വതിക്കെതിരേ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകളിട്ടത്.

ഫോണ്‍ കസ്റ്റഡിയിലെടുത്തു

ഫോണ്‍ കസ്റ്റഡിയിലെടുത്തു

പ്രിന്റോയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു. ഫോണില്‍ നിന്നാണ് ഇയാള്‍ പോസ്റ്റിട്ടതെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, വിഷയത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ച എല്ലാവര്‍ക്കെതിരേയും പോലീസ് നടപടിയുണ്ടാകില്ല.

നടപടി ഇവര്‍ക്കെതിരേ മാത്രം

നടപടി ഇവര്‍ക്കെതിരേ മാത്രം

പാര്‍വതി നല്‍കിയ പരാതിയില്‍ പറയുന്നവരെല്ലാം കുറ്റകരമായ പോസ്റ്റിട്ടവരല്ല. പലരും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. അവര്‍ക്കെതിരേ നടപടിയുണ്ടാകില്ല. എന്നാല്‍ വ്യക്തിഹത്യ നടത്തിയവര്‍, ഭീഷണിപ്പെടുത്തിയവര്‍, അശ്ലീല പരാമര്‍ശം നടത്തിയവര്‍ എന്നിവര്‍ക്കെതിരേ നടപടി ഉറപ്പാണെനന്നും സിഐ സിബി ടോം പറഞ്ഞു.

 ജാമ്യമില്ലാ വകുപ്പുകള്‍

ജാമ്യമില്ലാ വകുപ്പുകള്‍

ഐടി ആക്ടിലെ 67, 67 എ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഈ വകുപ്പുകള്‍ ചുമത്തുന്നത്. കൂടാതെ ഭീഷണിപ്പെടുത്തിയതിന് ഐപിസി 507 പ്രകാരവും കേസെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണിത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Parvathi's Complaint: More Arrest Soon, Says Police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്