നാട്ടുകാരില്‍ നിന്ന് പണം പിരിച്ച് ഒരു കൂട്ടം യുവാക്കള്‍ നിര്‍മിച്ച സിനിമയുടെ പ്രദര്‍ശനം ഇന്ന്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് ഒരു കൂട്ടം യുവാക്കളുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ആദ്യ ജനകീയ ഹ്രസ്വചിത്രമായ ബിഗ്ബാങ് തിയറി റിലീസിനൊരുങ്ങുന്നു. കോടമ്പക്കം സിനിമ കമ്പനി എന്നു പേരിട്ടിരിക്കുന്ന സിനിമ കൂട്ടായ്മയുടെ ബാനറില്‍ മാധ്യമ വിദ്യാര്‍ത്ഥിയായ അജിത് ജനാര്‍ദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മദ്രസയില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം: തടവിലാക്കി പീഡിപ്പിച്ചത് മാനേജര്‍! 51 പേരെ രക്ഷിച്ചു!!

വളാഞ്ചേരി സ്വദേശിയായ ഷിജിത് പങ്കജം ബിഗ്ബാങ് തിയറിയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.കേരളത്തിലെ സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ഫഹദ് ഫറ്റ്‌ലി ഛായാഗ്രഹണവും,സുഹൈല്‍ സായ് മുഹമ്മദ് സഹ സംവിധാനവും, വിപിന്‍.കെ ചിത്രസന്നിവേശവും അനൂപ് മാവണ്ടിയുര്‍ കലാസംവിധാനവും അഖില്‍ എസ് കിരണ്‍ പശ്ചാത്തലസംഗീതവും, ഒരുക്കിയിരിക്കുന്നു.

film

ബിഗ്ബാങ് തിയറി ചിത്രത്തിലെ രംഗം

അരുണ്‍ സോള്‍, റംഷാദ്, മുന്ന, സര്‍വധമനന്‍,സുരേഷ് വലിയകുന്ന്,മനു ചന്ദ്രന്‍,ബീരാന്‍ കുട്ടി വെണ്ടലൂര്‍,അനൂപ് കുറ്റികുന്നില്‍,അഞ്ചലി മാരാത്ത്,ശ്രീ ലക്ഷ്മി, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ കലാകാരന്മാരും അണിനിരക്കുന്നു.വൈകുന്നേരം ഏഴ് മണിക്ക് വളാഞ്ചേരി എംഇഎസ് കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.


ഇപ്റ്റ വളാഞ്ചേരി മേഖല കമ്മിറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഷ്‌റഫലി കാളിയത്ത്, അനീഷ്.ജി.മേനോന്‍, സക്കറിയ, പി.ജയപ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ വളാഞ്ചേരിയിലെ ജനകീയ ഡോക്ടര്‍മാരായ ഡോ.മുജീബ് റഹ്മാന്‍, ഡോ.ബിനോദ്, ഡോ.ശ്രീകുമാര്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിക്കും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവേശനം സൗജന്യമായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഷിജിത്ത് പങ്കജം, അജിത്
ജനാര്‍ദ്ദന്‍, ജാനിസ് ബാബു എന്നിവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cinema produced with the help of peoples money, will release today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്