കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ സിനിമ-സീരിയൽ നടി അറസ്റ്റിൽ; മയക്കകുമരുന്ന് വിൽപ്പന, ഫ്ലാറ്റിൽ ലഹരി പാർട്ടികളും...

Google Oneindia Malayalam News

കൊച്ചി: കഞ്ചാവ് വിൽപ്പനയിൽ കൊച്ചി പിറകോട്ടില്ല. സെലിബ്രിട്ടികളടക്കം മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്നത് സർവ്വ സാധാരണമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ടയായിരുന്നു നടന്നിരുന്നത്. 200 കോടിയുടെ മയക്കുമരുന്നായിരുന്നു അന്ന് എക്സൈസ് പിടിച്ചിരുന്നത്.

<strong>രാഹുല്‍ ഗാന്ധിയുടെ വിജയ ഫോര്‍മുല തീവ്ര ഹിന്ദുത്വം.... ഇനി എല്ലാ തിരഞ്ഞെടുപ്പുകളും ഈ രീതിയില്‍!!</strong>രാഹുല്‍ ഗാന്ധിയുടെ വിജയ ഫോര്‍മുല തീവ്ര ഹിന്ദുത്വം.... ഇനി എല്ലാ തിരഞ്ഞെടുപ്പുകളും ഈ രീതിയില്‍!!

നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചിരുന്നത്. പിടിച്ചെടുത്തതിൽ 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സീരിയൽ നടിയും അറസ്റ്റിലായിരിക്കുന്നത്.

നടി അശ്വതി ബാബു

നടി അശ്വതി ബാബു


സിനിമ സീരിയൽ നടി അശ്വതി ബാബുവാണ് തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പിടിച്ചെടുത്തു. നടിയുടെ ഫ്ളാറ്റില്‍ ഞായറാഴ്ച വൈകിട്ടാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.

ലഹരി പാർട്ടികളും

ലഹരി പാർട്ടികളും

ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് നടി പോലീസിനോട് പറഞ്ഞു. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് റെയിഡ്. നടിയുടെ ഡ്രൈവർ ബിനോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം സ്വദേശി


തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ. വിൽപ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കൽ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ ഡിജെ പാ‍ർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു.

ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട


സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു സെപ്തംബറിൽ നടന്നത്. 1927ൽ കണ്ടു പിടിച്ച് സിന്തറ്റിക്ക് ഇനത്തിൽ പെട്ട മയക്കമരുന്നാണ് പിടിച്ചെടുത്തത്. പൊടിരൂപത്തിൽ ശരീരത്തിനുള്ളിൽ ചെന്നാൽ 40 മിനുട്ടിനുള്ളിൽ മരുന്ന് പ്ര്വർത്തിച്ച് തുടങ്ങും. ആറ് മണിക്കൂറോളം വർധിത വീര്യത്തോടെ ശരീരത്തിൽ ഇത് പ്രവർത്തിക്കും.

English summary
Cinema serial actress aswathy babu arrested with MDMA drugs in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X