തൃശൂരില്‍ സിനിമാ രംഗങ്ങളെ വെല്ലുന്ന കാര്‍ചേസിങ്;പോലീസ് കള്ളന്മാരെ പിന്തുടര്‍ന്നത് ഓട്ടോറിക്ഷയില്‍...

  • By: Afeef
Subscribe to Oneindia Malayalam

തൃശൂര്‍: സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന കാര്‍ ചേസിംഗിനാണ് മെയ് 23 ചൊവ്വാഴ്ച തൃശൂര്‍ നഗരം സാക്ഷ്യംവഹിച്ചത്. നിര്‍ത്താതെ പോയി ഒരു ഡസനിലേറെ അപകടങ്ങളുണ്ടാക്കിയ മോഷണ സംഘം സഞ്ചരിച്ചിരുന്ന കാറിനെ ഓട്ടോയിലും ബൈക്കിലുമായാണ് പോലീസ് പിന്തുടര്‍ന്നത്. ലക്കുംലഗാനുമില്ലാതെ നഗരത്തെ വിറപ്പിച്ച മോഷണസംഘത്തെ മുക്കാല്‍ മണിക്കൂറിന് ശേഷമാണ് പിടികൂടാനായത്.

അന്തര്‍സംസ്ഥാന സ്വര്‍ണ്ണ മോഷണസംഘത്തില്‍പ്പെട്ട രണ്ടു പേരെയാണ് പോലീസ് നാടകീയമായി കീഴടക്കിയത്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ച പണവും, സംഘം സഞ്ചരിച്ചിരുന്ന മോഷ്ടിച്ചതെന്ന് കരുതുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വണ്‍വേ തെറ്റിച്ച് കാര്‍...

വണ്‍വേ തെറ്റിച്ച് കാര്‍...

പഴയ പട്ടാളം റോഡിലെ ജംഗ്ക്ഷനില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ 9.30ന് വണ്‍വേ തെറ്റിച്ച് കടന്നുവന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാര്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കൈകാണിച്ചു നിര്‍ത്തി. പോലീസുകാരന്‍ കാറിലേക്ക് തലയിട്ട് പരിശോധിക്കുന്നതിനിടെ പെട്ടെന്ന് ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു.

ഓട്ടോയില്‍ ചേസിംഗ്...

ഓട്ടോയില്‍ ചേസിംഗ്...

റോഡിലേക്ക് വീണ പോലീസുകാരന്‍ തൊട്ടുപിന്നാലെ വന്ന ഓട്ടോറിക്ഷയില്‍ കയറി കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ സ്വരാജ് റൗണ്ടില്‍ നിന്നും ചെട്ടിയങ്ങാടി ഭാഗത്തേക്ക് നീങ്ങിയ കാര്‍ മറ്റു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് മുന്നോട്ട് കുതിച്ചത്.

പോലീസുകാരന്‍ ബൈക്കില്‍...

പോലീസുകാരന്‍ ബൈക്കില്‍...

ചെട്ടിയങ്ങാടിയില്‍ വെച്ച് ഓട്ടോ കാറിന് കുറുകെ ബ്ലോക്കിട്ടെങ്കിലും, കാര്‍ വട്ടംതിരിഞ്ഞ് എംജി റോഡ് ഭാഗത്തേക്ക് തിരിച്ചു. അതിനിടെ ബൈക്ക് യാത്രികനെയും ഇടിച്ചുതെറിപ്പിച്ചിരുന്നു. അതോടെ, ഇതുവഴി വന്ന ബൈക്കില്‍ കയറി പോലീസുകാരന്‍ വീണ്ടും കാറിനെ പിന്തുടര്‍ന്നു.

കാര്‍ കണ്ടെത്തിയത്...

കാര്‍ കണ്ടെത്തിയത്...

ഇതിനിടെ ട്രാഫിക് പോലീസുകാരന്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നു. ഇതോടെ നഗരത്തിലെ പോലീസ് വാഹനങ്ങളെല്ലാം കാര്‍ കണ്ടുപിടിക്കാനായി പരക്കംപാഞ്ഞു. പൂത്തോള്‍ ഭാഗത്തേക്ക് കാര്‍ പോയതായി വിവരം ലഭിച്ച പോലീസിന്, ബീവറേജസ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ കെട്ടിടത്തിന്റെ മറവില്‍ നിന്നാണ് കാര്‍ കണ്ടെത്താനായത്.

ആയുധങ്ങളും പണവും...

ആയുധങ്ങളും പണവും...

കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. പിന്‍സീറ്റിലിരുന്നിരുന്ന മറ്റു രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ച പണവും മറ്റ് മാരകായുധങ്ങളും കാറില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മറ്റു പ്രതികള്‍ക്കായി തിരച്ചില്‍...

മറ്റു പ്രതികള്‍ക്കായി തിരച്ചില്‍...

മഹാരാഷ്ട്രയില്‍ നിന്നും മോഷ്ടിച്ച കാറിലാണ് പത്തുപേരടങ്ങുന്ന സംഘം തൃശൂരിലെത്തിയത്. തൃശൂരിലെ സ്വര്‍ണ്ണക്കടകളില്‍ മോഷണം നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. സംഘത്തിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

ട്രംപ് മെലാനിയ ദാമ്പത്യത്തില്‍ വിള്ളല്‍? ഇസ്രായേലില്‍ നിന്നുള്ള വീഡിയോ...!മെലാനിയ ചെയ്തത്!
കൂടുതല്‍ വായിക്കൂ...

മിഷായേലിന്റെ മരണത്തിനു കാരണം...ആ രഹസ്യം പുറത്ത്!! ക്രൈംബ്രാഞ്ച് എല്ലാമറിഞ്ഞു!!കൂടുതല്‍ വായിക്കൂ...

എടുത്ത് പറയാന്‍ ഒരു കഥാപാത്രമില്ല, പല സിനിമകളും റിലീസ് ചെയ്തത് പോലും അറിഞ്ഞില്ല, ആസിഫിന്റെ പരാജയം!!കൂടുതല്‍ വായിക്കൂ...

English summary
cinema style car chasing by cop in thrissur.
Please Wait while comments are loading...