പോലീസൊക്കെ പുല്ല്; പോലീസുകാരനെ മര്‍ദിച്ച പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരെയും മര്‍ദിച്ച് സിഐടിയുക്കാര്‍
കോഴിക്കോട്: പുതിയ ബസ്റ്റാന്‍ഡില്‍ സിഐടിയു പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷം. മര്‍ദനമേറ്റ പൊലീസുകാരന്റെ പരാതിയെ തുടര്‍ന്ന് പ്രതിയെ പിടിക്കാന്‍ എത്തിയ പൊലീസുകാരെ തൊഴിലാളികള്‍ വീണ്ടും തുരത്തി. വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
കണ്ണൂരിലേക്ക് പുറപ്പെടാനിരുന്ന ബസിന്റെ പിന്‍സീറ്റിനടിയിലേക്ക് ചുമട്ടുതൊഴിലാളി സാധനങ്ങള്‍ എടുത്തെറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് സീറ്റിലിരുന്ന ട്രാഫിക് എഎസ്‌ഐ ബാബുരാജിന്റെ കാലില്‍ കൊണ്ടു. ഇതെത്തുടര്‍ന്ന് തൊഴിലാളികളും ബാബുരാജും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ അടിപിടിയില്‍ കലാശിച്ചു. പൊലീസുകാരന്‍ സാധാരണ വസ്ത്രത്തില്‍ ആയിരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ആളെ മനസിലായിരുന്നില്ല.

മര്‍ദനമേറ്റ പൊലീസുകാരന്‍ കസബ സ്റ്റേഷനിലെത്തി പരാതി നല്‍കുകകയായിരുന്നു. ഇതെത്തുടര്‍ന്ന് വൈകിട്ട് ആറോടെ കസബ എഎസ്‌ഐ പ്രകാശ്, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീഹരി, ബിജു, ജയേഷ് എന്നിവര്‍ സ്റ്റാന്‍ഡിലെത്തി. അടിപിടിയില്‍ ഉള്‍പ്പെട്ട റിയാസ് എന്ന തൊഴിലാളിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം മറ്റു തൊഴിലാളികള്‍ തടഞ്ഞു. ഇതോടെ ഉന്തും തള്ളും അടിപിടിയുമായി. പരുക്കേറ്റ പൊലീസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. തൊഴിലാളികളായ തോപ്പയില്‍ സ്വദേശി സുബൈര്‍, നടക്കാവ് സ്വദേശി കോയമോന്‍, കല്ലായി സ്വദേശി ആസിഫ് എന്നിവരെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications