വാഹനം എവിടെയാണോ അവിടെ നിർത്തി പ്രതിഷേധം, ഇന്ധന വില കയറ്റത്തിനെതിരെ സിഐടിയു
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വർധനവിന് എതിരെ ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിഐടിയു. ജൂൺ 21ന് പകൽ 11 മണിക്ക് വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് പ്രതിഷേധിക്കാനാണ് ആഹ്വാനം.
രാജ്യസഭാ എംപി കൂടിയായ എളമരം കരീമിന്റെ വാക്കുകൾ: ' 2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിൽ ബാരലിന് 105.56 ഡോളറായിരുന്നു. കഴിഞ്ഞ എഴുവർഷത്തിനുള്ളിൽ പല തവണ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ നിരന്തരം വർധിപ്പിച്ച് ഈ വിലയിടിവിന്റെ ഗുണം ജനങ്ങളിലേക്കെത്തുന്നത് കേന്ദ്രം തടഞ്ഞു.
ഇപ്പോൾ ഇന്ധന വില ലിറ്ററിന് നൂറുരൂപയിൽ എത്തിനിൽക്കുന്നു. പാചാകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയും ഈ കാലയളവിൽ വർധിച്ചത് പതിന്മടങ്ങായാണ്. കോർപ്പറേറ്റുകൾക്കും വൻകിട കുത്തകകൾക്കും വേണ്ടി ജനങ്ങളെ പിഴുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ
കോവിഡ് മഹാമാരി മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് സാധാരണ ജനങ്ങൾ കഷ്ടപ്പെടുമ്പോഴും കേന്ദ്ര സർക്കാർ ഈ പകൽകൊള്ള തുടരുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം. രാജ്യത്തെ ജനങ്ങളാകെ സമരരംഗത്തേക്ക് കടന്നുവന്നാൽ മാത്രമേ കേന്ദ്രത്തിന്റെ ഈ കൊള്ള അവസാനിപ്പിക്കാൻ കഴിയൂ. അതിനുള്ള ആവേശകരമായ തുടക്കം കുറിക്കലാകണം കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ ജൂൺ 21ലെ പ്രതിഷേധം. ജൂൺ 21ന് പകൽ 11 മണിക്ക് നിങ്ങളുടെ വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധിക്കുക. തൊഴിലാളികളോടൊപ്പം പൊതുജനങ്ങൾ മുഴുവനും ഈ സമരത്തിന്റെ ഭാഗമാകണം എന്നഭ്യർത്ഥിക്കുന്നു.
തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം












Click it and Unblock the Notifications