അതിനും ബിജെപി മറുപടി പറയേണ്ടി വരും; മൂന്നര കോടി ചെലവിട്ടെന്ന് ഇ മെയില്‍ സന്ദേശം... അടുത്ത പ്രതിസന്ധി
സുല്‍ത്താന്‍ ബത്തേരി/ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സികെ ജാനുവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരകോടി രൂപ എത്തിച്ചിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച് കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് തെളിവുകള്‍ ലഭിച്ചതായും വാര്‍ത്തകളുണ്ട്.
നിലവില്‍, സികെ ജാനുവിന് 10 ലക്ഷം രൂപ കോഴ നല്കി എന്ന കേസില്‍ കെ സുരേന്ദ്രനെതിരെ കേസ് എടുത്ത് അന്വേഷണം നടക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരമൊരു വിവരം പുറത്ത് വരുന്നത്. ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണിത്. എങ്ങനെയെന്ന് പരിശോധിക്കാം...

എത്ര ചെലവിടാം
തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര രൂപ വരെ ചെലവഴിക്കാം എന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്ളതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി ചെലവാക്കാവുന്നത് 30.80 ലക്ഷം രൂപ മാത്രമാണ്. തിരഞ്ഞെടുപ്പ് ചെലവുകള്‍ കൃത്യമായി ബോധിപ്പിക്കണമെന്നും ചട്ടമുണ്ട്.

മൂന്നര കോടി പണിയാകും
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരമുള്ള 30.80 ലക്ഷം രൂപ കൊണ്ട് തിരഞ്ഞെടുപ്പ് ചെലവുകള്‍ നടക്കില്ലെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അടക്കം പറയാറുള്ളത്. എന്നാല്‍ മൂന്നര കോടി രൂപ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് എത്തിച്ചു എന്നത് സംബന്ധിച്ച് തെളിവുകള്‍ സഹിതം വിവരം ലഭിച്ചാല്‍ അത് ബിജെപിയ്ക്ക് വലിയ പ്രതിസന്ധിയാകും.

ബിജെപി നേതാവില്‍ നിന്ന്?
മൂന്നര കോടി രൂപ സികെ ജാനുവിന്റെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് എത്തിച്ചു എന്ന വിവരം ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചത് ബിജെപി നേതാവിന്റെ ഇമെയില്‍ സന്ദേശങ്ങളില്‍ നിന്ന് തന്നെ ആണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫണ്ട് ക്രമക്കേടില്‍ ആരോപണ വിധേയനായ നേതാവാണ് ഇദ്ദേഹം.

ചെലവഴിച്ചത് വെറും ഒന്നര കോടി
മൂന്നര കോടി ഫണ്ട് ലഭിച്ചെങ്കിലും ആകെ ചെലവഴിച്ചത് ഒന്നര കോടി രൂപ മാത്രമാണെന്നും ഇമെയില്‍ സന്ദേശങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്ത. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് അയച്ച ഇമെയിലുകളില്‍ ആണ് ഈ വിവരങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

പലവിധത്തില്‍ കുടുങ്ങും
തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്നതില് കൂടുതല്‍ പണം ചെലവഴിച്ചു എന്നത് മാത്രമായിരിക്കില്ല ഇനി ബിജെപി നേരിടേണ്ടി വരുന്ന പ്രശ്നം. എവിടെ നിന്നാണ് മൂന്നര കോടി രൂപ എത്തിയത് എന്നത് സംബന്ധിച്ചും അന്വേഷണമുണ്ടാകും. അതിനും ബിജെപി നേതാക്കള്‍ തന്നെ ഉത്തരം പറയേണ്ടിവരും.

പാര്‍ട്ടിയിലും പ്രശ്നമാകും
ഇത്രയധികം പണം എത്തിയിട്ടും അതിന്റെ പാതി പോലും ചെലവഴിച്ചിട്ടില്ല എന്നത് ബിജെപിയിലും എന്‍ഡിഎയിലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. താഴേ തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് പണം എത്തിയിരുന്നില്ല എന്നത് ആദ്യമേ ബിജെപിയ്ക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. ബാക്കി പണം എവിടെ പോയി എന്നതും ചോദ്യമാണ്. അതിനുള്ള ഉത്തരവും ബിജെപി നേതാക്കള്‍ തന്നെ നല്‍കേണ്ടിവരും.

കൊടകര കേസ്
സുല്‍ത്താന്‍ ബത്തേരിയിലേക്ക് മൂന്നര കോടി രൂപ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി എത്തിച്ചു എന്നത് തെളിഞ്ഞാല്‍ അത് ബിജെപിയ്ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. കൊടകര കുഴല്‍പണ കേസുമായി ഇതിനെ ബന്ധപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നാനൂറ് കോടി രൂപ കേരളത്തിലെത്തിച്ചു എന്ന ആരോപണം വീണ്ടും ചര്‍ച്ചയാവുകയും ചെയ്യും.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications