രോഗികള്‍ തമ്മിലടികൂടി ഒരാള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ (50) ആണ് മരിച്ചത്. ഒന്‍പതാം വാര്‍ഡില്‍ ഇന്നലെ (ജൂണ്‍ 25)യാണ് രോഗികള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ തലയ്ക്ക് പരിക്കേറ്റാണ് കൃഷ്ണന്‍ മരിച്ചത്.
മറ്റൊരു രോഗിയായ രാജാജി നഗര്‍ സ്വദേശി സുദര്‍ശന്‍ (55) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടയ്ക്കല്‍ പൊലീസ് ജനറല്‍ ആസുപത്രിയില്‍ എത്തിച്ച മണിലാല്‍ എന്ന രോഗിയാണ് ഇവരെ മര്‍ദ്ദിച്ചത്. ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന് കരുതുന്നു.

മദ്യപാനാസക്തിയുടെ ചികിത്സ കഴിഞ്ഞ ശേഷം പോകാനിടമില്ലാത്തതിനാല്‍ മണിലാല്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. അയല്‍ക്കാരാണ് നെയ്യാറ്റിന്‍കര സ്വദേശിയായ കൃഷ്ണനെ അയല്‍ക്കാരാണ് ആശുപത്രയിലെത്തിച്ചത്. മാര്‍ച്ച് മുതല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃഷ്ണനും, മണിലാലും, സുദര്‍ശനും വാക്കേറ്റമുണ്ടെയെന്നും മണിലാല്‍ കൃഷ്ണനെയും സുദര്‍ശനെയും മര്‍ദ്ദിയ്ക്കുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications