മന്ത്രിയെ കടത്തിവെട്ടി ഗതാഗത കമ്മീഷണര്‍; മന്ത്രി മരവിപ്പിച്ച ലിസ്റ്റിനെ മറികടന്ന് സ്ഥലം മാറ്റം
കൊല്ലം: സ്ഥലംമാറ്റ ഉത്തരവിലും മന്ത്രിയെ മറികടന്ന് തച്ചങ്കരി. മന്ത്രി ശശീന്ദ്രന്‍ മരവിപ്പിച്ച ലിസ്റ്റിനെ മറികടന്ന് ഗതാഗത കമ്മീഷര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരുടെ സ്ഥലം മാറ്റി. മോട്ടോര്‍ വാഹന വകുപ്പിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ മറികടന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ഇടപെടല്‍ ഉണ്ടായിരുന്നെന്ന് കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്തെ 46 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്‍ 23 പേരെയും സ്ഥലം മാറ്റികൊണ്ട് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. ഇതിന് കരട് ലിസ്റ്റും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട് ലിസ്റ്റ് മരവിപ്പിക്കുകയായിരുന്നു.

അതേസമയം സ്ഥലം മാറ്റി ജുലൈ 28ന് ഗതാഗത കമ്മീഷണറുടെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത് കരട് ലിസ്റ്റില്‍ പരാതി ഉന്നയിച്ച 23 പേരുടേതടക്കമാണ്. ഇതിനെതിരെ കേരള മേട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടമെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. നേരത്തെ ഹെല്‍മറ്റില്ലാതെ പമ്പില്‍ നിന്ന് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവിലും മന്ത്രിയും ഗതാഗത വകുപ്പ് കമ്മീഷണറും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.












Click it and Unblock the Notifications