ആദ്യം ഡാൻസ് പിന്നെ കൂട്ടത്തല്ല് !കുരുമുളക് സ്പ്രേയും ഓട്ടവും! കോട്ടയത്തെ തീയേറ്ററിൽ സംഭവിച്ചത്...

  • By: Afeef
Subscribe to Oneindia Malayalam

കോട്ടയം: നഗരത്തിലെ തീയേറ്ററിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കഴിഞ്ഞ ദിവസം രാത്രിയിലെ സെക്കന്റ് ഷോയ്ക്കിടെയാണ് തീയേറ്ററിൽ കൂട്ടത്തല്ലും കൂട്ടയോട്ടവുമെല്ലാം അരങ്ങേറിയത്. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

ആലുവയല്ല, കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂർ സ്റ്റേഡിയത്തിൽ!പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും...

സിപിഎം-ബിജെപി ഏറ്റുമുട്ടലുകൾ തുടരുന്നു;കോഴിക്കോടും മൂവാറ്റുപുഴയിലും ബിജെപി ഹർത്താൽ...

സെക്കന്റ് ഷോ ആരംഭിച്ച് ഏകദേശം അരമണിക്കൂറോളം പിന്നിട്ടപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സിനിമ കാണുന്നതിനിടെ തീയേറ്ററിനുള്ളിൽ യുവാക്കളുടെ രണ്ട് സംഘങ്ങൾ ഡാൻസ് ചെയ്തിരുന്നു. തമിഴ് സിനിമയിലെ തട്ടുപൊള്ളിപ്പൻ പാട്ടുകൾക്കൊപ്പം യുവാക്കളുടെ ഡാൻസ് കളിയും മുന്നേറുന്നതിനിടെയാണ് ചിലർ തമ്മിൽ വാക്കേറ്റമുണ്ടായത്.

കോട്ടയത്തെ സെക്കന്റ് ഷോ...

കോട്ടയത്തെ സെക്കന്റ് ഷോ...

കോട്ടയം നഗരത്തിലെ തീയേറ്ററിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തമിഴ് സിനിമയുടെ സെക്കന്റ് ഷോ പ്രദർശനമാണ് സംഘർത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്.

ഡാൻസ് കളിച്ച്...

ഡാൻസ് കളിച്ച്...

സിനിമയിലെ നൃത്തച്ചുവടുകൾക്കൊപ്പവും പാട്ടുകൾക്കൊപ്പവും തീയേറ്ററിനുള്ളിലെ യുവാക്കളും ഡാൻസ് ചെയ്തിരുന്നു. ഇല്ലിക്കൽ, കാഞ്ഞിരം ഭാഗങ്ങളിൽ നിന്നെത്തിയ യുവാക്കളാണ് തീയേറ്ററിനുള്ളിൽ ഡാൻസ് ചെയ്തത്.

ഡാൻസിനിടെ വാക്കേറ്റം...

ഡാൻസിനിടെ വാക്കേറ്റം...

ഡാൻസ് ചെയ്യുന്നതിനിടെ യുവാക്കൾ തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കാഞ്ഞിരം സ്വദേശികളായ യുവാക്കളും ഇല്ലിക്കൽ സ്വദേശികളായ യുവാക്കളും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

വാക്കേറ്റം കയ്യാങ്കളിയായി...

വാക്കേറ്റം കയ്യാങ്കളിയായി...

യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം ഇതിനിടെ കയ്യാങ്കളിയിലെത്തി. യുവാക്കളെ പിടിച്ചു മാറ്റാൻ തീയേറ്ററിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചെങ്കിലും സംഘർഷം രൂക്ഷമാകുകയായിരുന്നു.

കുരുമുളക് സ്പ്രേയും...

കുരുമുളക് സ്പ്രേയും...

ഇതിനിടെ ഇല്ലിക്കൽ സ്വദേശിയായ യുവാവ് തീയേറ്ററിനുള്ളിൽ കുരുമുളക് സ്പ്രേയും പ്രയോഗിച്ചതോടെ രംഗം വഷളായി. കയ്യാങ്കളിയിലേർപ്പെട്ടിരുന്നവർക്കും തീയേറ്ററിനുള്ളിലുണ്ടായിരുന്ന മറ്റുള്ളവർക്കും കുരുമുളക് സ്പ്രേ കാരണം അസ്വസ്ഥത അനുഭവപ്പെട്ടു.

പോലീസ് തീയേറ്ററിൽ...

പോലീസ് തീയേറ്ററിൽ...

പോലീസ് എത്തി ബലപ്രയോഗത്തിലൂടെ യുവാക്കളെ പിടിച്ചുമാറ്റിയ ശേഷമാണ് തീയേറ്ററിനുള്ളിലെ രംഗം ശാന്തമാക്കിയത്. തല്ലുണ്ടാക്കിയ യുവാക്കളിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുരുമുളക് സ്പ്രേയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

നാലുപേർ ആശുപത്രിയിൽ...

നാലുപേർ ആശുപത്രിയിൽ...

കയ്യാങ്കളിയിലേർപ്പെട്ട യുവാക്കളിൽ ഒരാൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചതോടെയാണ് തീയേറ്ററിനുള്ളിലെ മറ്റുള്ളവരും പരിഭ്രാന്തരായത്. അസ്വസ്ഥത അനുഭവപ്പെട്ട പലരും തീയേറ്ററിൽ നിന്നും പുറത്തേക്കിറങ്ങിയോടുകയും ചെയ്തു. കുരുമുളക് സ്പ്രേ കാരണം അസ്വസ്ഥത അനുഭവപ്പെട്ട നാലുപേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

English summary
clash had between youths in theatre at kottayam.
Please Wait while comments are loading...