കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ടി ജലീലിനെ പുറത്താക്കാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയും തയ്യാറാകണം : എം.ടി.രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത അഴിമതിയാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ കേള്‍ക്കാന്‍ സാധിക്കുന്നത്. ബന്ധു നിയമനത്തില്‍ ആരോപണവിധേയന്‍ ആണെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ ടി ജലീലിന് പുറത്താക്കാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു.

mt

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സ്വജനപക്ഷപാതത്തിലുടെ തന്റെ ബന്ധുക്കളെ നിയമിക്കാന്‍ ശ്രമിച്ച കെ ടി ജലീലിനെ സിപിഎം മന്ത്രിമാരായിരുന്ന ഇ പി ജയരാജന് പോലുമില്ലാത്ത എന്ത് പരിഗണനയാണ് ഉള്ളത് എന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറക്കണം എംടി രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് വരാനുള്ള വിധിയെ സിപിഎം അട്ടിമറിക്കുകയായിരുന്നു എന്നും ഉറപ്പാണ് എല്‍ഡിഎഫ് എന്നല്ല അഴിമതിയാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യമാണ് പറയേണ്ടതെന്നും രമേശ് കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ജനവിധി ഈ അഴിമതിക്കാര്‍ക്ക് നേരെയുള്ള ജനഹിതം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു... മുഖ്യമന്ത്രിയ്ക്ക് കോവിഡ് ചികിത്സയിലാണെന്ന് പറഞ്ഞ് ഇനിയും അഴിമതിക്കാരെ സംരക്ഷിക്കാന്‍ ഉള്ള നടപടി ആണ് സ്വീകരിക്കുന്നതെങ്കില്‍ മുഖ്യമന്ത്രി പൊതുസമൂഹത്തിനു മുന്നില്‍ വലിയ മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സൗഹൃദങ്ങളില്‍ മതം കാണരുത്, മതം കയറ്റുകയുമരുത്; നവീനിനെയും ജാനകിയെയും അഭിനന്ദിച്ച് ശശികലസൗഹൃദങ്ങളില്‍ മതം കാണരുത്, മതം കയറ്റുകയുമരുത്; നവീനിനെയും ജാനകിയെയും അഭിനന്ദിച്ച് ശശികല

കണ്ണൂരിലെ സിപിഎമ്മിൽ രണ്ടു ചേരിയെന്നുള്ളത് മാധ്യമ സങ്കൽപ്പം: എം എ ബേബി വൺ ഇന്ത്യയോട്കണ്ണൂരിലെ സിപിഎമ്മിൽ രണ്ടു ചേരിയെന്നുള്ളത് മാധ്യമ സങ്കൽപ്പം: എം എ ബേബി വൺ ഇന്ത്യയോട്

English summary
CM and Left Front should be ready to oust KT Jaleel Says MT Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X