ഗണേഷിന് മന്ത്രിസ്ഥാനം;മുഖ്യന്റെ ഉറപ്പ്
തിരുവനന്തപുരം: കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെബി ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലേക്ക് തിരിച്ചു വരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇത് സംബന്ധിച്ച് ഉറപ്പ് കൊടുത്തതായാണ് വാര്‍ത്തകള്‍.
അവിഹിത ബന്ധത്തിന്റെ പേരില്‍ യുവതിയുടെ ഭര്‍ത്താവ് ഒരു മന്ത്രിയെ മന്ത്രിമന്ദിരത്തില്‍ വച്ച് മര്‍ദ്ദിച്ചു എന്ന വാര്‍ത്തയോടെയാണ് ഗണേഷ് കുമാറിന്‍റെ കഷ്ടകാലം തുടങ്ങിയത്. വാര്‍ത്തയില്‍ മന്ത്രി ആരാണെന്ന് പറഞ്ഞിരുന്നില്ലെങ്കിലും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ് ഗണേഷിന്റെ പേര് പുറത്ത് വിട്ടത്. പിന്നീട് ഈ വിഷയം ചൂടുപിടിക്കുകയും ഒടുവില്‍ ഗണേഷും ഭാര്യ യാമിനി തങ്കച്ചിയും തമ്മിലുള്ള പരസ്യ തര്‍ക്കത്തിലേക്കെത്തുകയും ചെയ്തു. ഈ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഗണേഷ് കുമാര്‍ രാജിവക്കുകയും ആയിരുന്നു.

പിന്നീട് യാമിനും ഗണേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തു തീരുകയും വിമാഹ മോചനത്തില്‍ എത്തുകയും ചെയ്തു. ഇതിനിടെ ഗണേഷിന് മന്ത്രി സ്ഥാനം തിരിച്ച് നല്‍കും എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മന്ത്രി സ്ഥാനം ലഭിക്കാതെ വന്നപ്പോള്‍ ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം തന്നെ രാജിവക്കാന്‍ തീരുമാനമെടുത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് ഗണേഷിനെ പിന്‍തിരിപ്പിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ആയ ആര്‍ ബാലകൃഷ്ണ പിള്ളക്ക് കാബിനറ്റ് റാങ്കില്‍ മുന്നാക്ക സമുദായ വികസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി. എന്നാലും പാര്‍ട്ടിക്ക അര്‍ഹതപ്പെട്ട മന്ത്രി സ്ഥാനം നല്‍കണം എന്നായിരുന്നു കേരള കോണ്‍ഗ്രസ് ബിയും ബാലകൃഷ്ണപിള്ളയും നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്നായിരുന്നു ഇത്രയും നാളും ഗണേഷിന്റെ പുന:പ്രവേശം വൈകിയത്. അതിനിടെ ഗണേഷും സരിത എസ് നായും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കയ്യില്‍ ഉണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലും വിവാദമായി.












Click it and Unblock the Notifications