Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ലേറ്; 22പേര്‍ അറസ്റ്റില്‍, 1000 പേര്‍ക്ക് കേസ്

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് ഉപരോധിത്തിനിടെ മുഖ്യമന്ത്രിക്കുനേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തു. ആയിരം പേര്‍ക്കെതിരെ കേസ്. പി ജയരാജന്‍, എംവി രാഘവന്‍, പികെ ശ്രീമതി അടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. അതേസമയം, പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍, ധര്‍മടം എംഎല്‍എ കെകെ നാരായണന്‍ എന്നിവര്‍ക്കെതിരെ വധ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

സോളാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഇടതു പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധത്തിനിടെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ കാറിന്റെ വലതുഭാഗത്തെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് തെറിക്കുകയായിരുന്നു. നെറ്റിയില്‍ രണ്ടിടത്തായി മുറിവേറ്റിട്ടുണ്ട്. നെഞ്ചിലും കല്ലേറ് കൊണ്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനച്ചടങ്ങിന് പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്.

cm-hurt-as-ldf-workers-pelt-stones

പരിക്കേറ്റതിനെ തുടര്‍ന്ന് അര്‍ധരാത്രി തന്നെ കരിപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരും. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നഞ്ചിന് ക്ഷതമേറ്റിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം അറയിച്ചു.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും എന്നാല്‍ തനിക്കെതിരെ നടന്നതരത്തിലുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. കനത്ത സുരക്ഷാക്രമീകരണത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും നൂറ് കണക്കിന് പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+