കടകംപള്ളി അമ്പലത്തിലെങ്കിൽ പിണറായി പോയത് ഉറൂസിന്! കടകംപള്ളിയെ വെറുതെ വിട്ടത് ചുമ്മാതല്ല...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ക്ഷേത്രദർശന വിവാദം നടപടിയൊന്നുമില്ലാതെ ഒതുക്കിയതിന് പിന്നാലെ സിപിഎമ്മിൽ മറ്റൊരു വിവാദവും. മുഖ്യമന്ത്രി പിണറായി വിജയൻ ഉറൂസ് ചടങ്ങിൽ പങ്കെടുത്തതാണ് സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരിക്കുന്നത്.

പിണറായിയും അച്യുതാനന്ദനും ഒരിക്കലെങ്കിലും വുളു എടുത്തവരാണോ? വീണ്ടും സിംസാറുൽ ഹഖ് ഹുദവി... വീഡിയോ

നിയ മോളും വിദ്യയും കാണുന്ന പോലയല്ല! കൂട്ടിന് വിജയകുമാറും! പെട്ടത് 72കാരനായ പ്രവാസി... എല്ലാം പകർത്തി

വേങ്ങാട് ത്വരീഖത്ത് എന്നറിയപ്പെടുന്ന കണ്ണൂർ കൂത്തുപ്പറമ്പിനടുത്ത വേങ്ങാട് ഹുവൽ ഖദീർ സിൽസിലത്തുൽ ഖാദിരിയ്യ ത്വരീഖത്ത് ആസ്ഥാനത്തെ ഉറൂസെ ഉപ്പാവെയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. ഉറൂസിന്റെ ഭാഗമായി സെപ്റ്റംബർ 11ന് നടന്ന മതസൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ത്വരീഖത്ത് ആസ്ഥാനത്തെത്തിയത്. വിവാദ പുരോഹിതന്മാർ, പൂജ, ഉറൂസ്, പോലെയുള്ള ചടങ്ങുകളിൽ നിന്ന് അകലം പാലിക്കണമെന്ന പാർട്ടി നയത്തിനെതിരാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്നാണ് വിമർശനം. മുഖ്യമന്ത്രി ഉറൂസിൽ പങ്കെടുത്തതിനെതിരെ ജില്ലയിലെ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഹാദിയയെ വിവാഹം ചെയ്തയാൾ ഭയന്നു തുടങ്ങി? ഷെഫിൻ ജഹാൻ വീണ്ടും രംഗത്ത്, ആരെയാണ് പേടിക്കുന്നത്?

ആൾദൈവത്തിന്റെ മറ്റൊരു പതിപ്പ്...

ആൾദൈവത്തിന്റെ മറ്റൊരു പതിപ്പ്...

വേങ്ങാട് ത്വരീഖത്ത് എന്നറിയപ്പെടുന്ന കണ്ണൂർ കൂത്തുപ്പറമ്പിനടുത്ത വേങ്ങാട് ഹുവൽ ഖദീർ സിൽസിലത്തുൽ ഖാദിരിയ്യ ത്വരീഖത്തിലെ ഉറൂസെ ഉപ്പാവ ആൾദൈവ സങ്കൽപ്പത്തിന്റെ മറ്റൊരു പതിപ്പാണെന്ന് മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദുരൂഹതകൾ...

ദുരൂഹതകൾ...

സുന്നി മതവിഭാഗങ്ങളും, മുജാഹിദുകളും, ജമാഅത്തെ ഇസ്ലാമിയും ചില ത്വരീഖത്ത് സംഘടനകളും തള്ളിപ്പറഞ്ഞ വേങ്ങാട് ത്വരീഖത്തിന്റെ ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

കേന്ദ്ര കഥാപാത്രം...

കേന്ദ്ര കഥാപാത്രം...

കിണറ്റിൽ ഇറങ്ങി ഇരിക്കൽ ഉൾപ്പെടെയുള്ള വിചിത്ര സ്വഭാവങ്ങളുടെ പേരിൽ അറിയപ്പെട്ട വ്യാജ സിദ്ധനാണ് ഉറൂസെ ഉപ്പാവയുടെ കേന്ദ്ര കഥാപാത്രമെന്നും മാധ്യമം നൽകിയ വാർത്തയിലുണ്ട്.

പ്രാദേശിക നേതൃത്വം...

പ്രാദേശിക നേതൃത്വം...

വിവിധ മുസ്ലീം മതവിഭാഗങ്ങളും മഹല്ല് കമ്മിറ്റിയും എതിർക്കുന്ന ത്വരീഖത്ത് സ്ഥാപനത്തിന് പ്രാദേശിക സിപിഎം നേതൃത്വവുമായുള്ള അടുപ്പമാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് വഴിവെച്ചതെന്നും മാധ്യമത്തിന്റെ റിപ്പോർട്ടിലുണ്ട്.

മുഖ്യമന്ത്രിയും എംപിയും...

മുഖ്യമന്ത്രിയും എംപിയും...

ഉപ്പാവെ ഉറൂസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 11ന് സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മിന്റെ കെകെ രാഗേഷ് എംപിയും ചടങ്ങിനെത്തിയിരുന്നു.

വിവാദം...

വിവാദം...

കടകംപള്ളിയുടെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിന് താത്ക്കാലിക വിരാമമായപ്പോളാണ് മുഖ്യമന്ത്രിയുടെ ഉറൂസ് സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരിക്കുന്നത്.

നടപടിയുണ്ടായില്ല...

നടപടിയുണ്ടായില്ല...

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദർശനം വിവാദമാക്കേണ്ടെന്നും, മന്ത്രിക്കെതിരെ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നുമാണ് കഴിഞ്ഞ ദിവസം സിപിഎം തീരുമാനമെടുത്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cm pinarayi's uroos visit controversy in kannur.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്