ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചു; ജനങ്ങള തെറ്റിദ്ധരിപ്പിക്കാൻ വസ്തുതവിരുദ്ധമായ കാര്യങ്ങൾ പറയുന്നു
പ്രതിപക്ഷ നേതാവ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ തികച്ചും വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം; അദാനിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോർഡ് തിരുമാനം എടുത്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനവുമായാണ് വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പുവച്ചതെന്നും അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നുവെന്ന് നോക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ തികച്ചും വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എന്നാൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പറയുന്നതാണെന്ന് ധരിച്ചാലും തികച്ചും വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് പ്രതിപക്ഷ നേതാവിന് ചേര്‍ന്ന കാര്യമല്ല. വസ്തുത പുറത്തുവന്നിട്ടും, പച്ച നുണയെന്ന് കുറച്ച് മയത്തില്‍ പറയാം. ഇതെല്ലാം ഒരു പ്രതിപക്ഷ നേതാവിന് ചേര്‍ന്നതാണോയെന്ന് അദ്ദേഹം ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍, അത് കേന്ദ്രസര്‍ക്കാരിന്റെ ഒരു പൊതുമേഖല സ്ഥാപനമാണ്. ആ സ്ഥാപനവുമായാണ് വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പുവച്ചത്. ഇതിന്റെ എല്ലാ വിശദാംശങ്ങളും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അവരാണ് ബോര്‍ഡിന് വൈദ്യുതി നല്‍കുന്നത്. അവര് പല ആളുകളില്‍ നിന്ന് ഇത് വാങ്ങുന്നുണ്ടാകും. അത് അവരുടെ കാര്യമാണ്. വൈദ്യുതി ബോര്‍ഡിന്റെ പ്രശ്‌നമല്ല. അദാനിയുമായി ഒരു കരാറും ഒപ്പുവച്ചിട്ടില്ലെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്," പിണറായി വിജയൻ പറഞ്ഞു.
വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് തുടങ്ങിയത് ബിജെപി തീവ്രമാക്കി. രണ്ടു കൂട്ടര്‍ക്കും ഒരേ നയമാണ്. കേരളത്തിന് ആവശ്യമായ വൈദ്യുതി ഇവിടെയുള്ളത് കഴിച്ച് ബാക്കി ആവശ്യമുണ്ട്. അതില്‍ ജലവൈദ്യുതി കഴിച്ചാല്‍ കുറച്ച് തെര്‍മ്മല്‍ പവര്‍ നമുക്കുണ്ടായിരുന്നു. ആ തെര്‍മല്‍ പവറിന്റെ അവസ്ഥ നോക്കിയപ്പോള്‍, അതിന് വല്ലാതെ വില കൂടുതലായി. കായംകുളത്ത് നിന്നുള്ള വൈദ്യുതി വാങ്ങേണ്ടെന്ന് ആദ്യം തീരുമാനിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും പിണറായി.
ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍
ജനത്തിന്റെ പോക്കറ്റടിക്കാൻ അദാനിക്ക് സർക്കാർ അവസരം ഒരുക്കുകയാണ് ചെയ്തതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. 1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നത്. പിണറായിക്കെതിരായ ഒരു അന്വേഷണം എവിടെയും എത്താത്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലം അദാനിയാണെന്നും ഈ ബന്ധം തിരഞ്ഞെടുപ്പി്‍ വോട്ടാക്കി മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിർക്കുകയും രഹസ്യമമായി പിന്തുണയ്ക്കുകയുമാണെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications