സർവേ ഫലം അനുകൂലമെന്നത് ബുദ്ധിമുട്ടിക്കുന്നു: എം.എ ബേബി
ഇതില്‍ നിന്ന് ഒരു അമിത ആത്മവിശ്വാസത്തിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോകുമോ എന്നതിലുള്ള ആശങ്കയുണ്ട്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രീ പോൾ സർവേകളെല്ലാം സംസ്ഥാനത്ത് തുടർഭരണം വരുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ ഇടത് നേതാക്കൾക്കിടയിൽ അനുകൂല സർഴേ ഫലങ്ങൾ ആശങ്ക സൃഷ്ടിക്കുകയാണ്. സര്‍വേകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നേരത്തെ മുഖ്യമന്ത്രിയും സർവേ ഫലങ്ങളെ തള്ളി രംഗത്തെത്തിയിരുന്നു.

'വളരെ ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഇടതുമുന്നണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍വേകളുടെ ഫലം അനുകൂലമാണ് എന്നതാണ് ഞങ്ങളെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതില്‍ നിന്ന് ഒരു അമിത ആത്മവിശ്വാസത്തിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോകുമോ എന്നതിലുള്ള ആശങ്കയുണ്ട്,'ബേബി പറഞ്ഞു.
'വളരെ ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഇടതുമുന്നണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍വേകളുടെ ഫലം അനുകൂലമാണ് എന്നതാണ് ഞങ്ങളെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതില്‍ നിന്ന് ഒരു അമിത ആത്മവിശ്വാസത്തിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോകുമോ എന്നതിലുള്ള ആശങ്കയുണ്ട്'ബേബി പറഞ്ഞു.
സർവേ റിപ്പോർട്ടുകൾ കണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. തിരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും ഗൗരവത്തോടെ തന്നെ തിരഞ്ഞെടുപ്പിനെ കാണണം എന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു,
"സർവേ റിപ്പോർട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണ്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത് കണക്കിലെടുത്ത് അലംഭാവം കാട്ടരുത്. ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ കാണണം എന്നാണ് എൽഡിഎഫ് പ്രവത്തകരോട് അഭ്യർത്ഥിക്കാനുള്ളത്. നമുക്ക് എതിരായ നിലപാട് കൈക്കൊള്ളുന്ന ആളുകൾക്ക് പോലും ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കേണ്ടി വരുന്നു എന്നതും സർവേ ഫലത്തിൽ പറയേണ്ടിവരുന്നു,'' മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാറിന്‍റെ ജനസമ്മതിയെ നേരിടാൻ പ്രതിപക്ഷം നുണക്കഥകൾ മെനയുകയാണെന്ന് പിണറായി ആരോപിച്ചു. മാധ്യമങ്ങൾ യു.ഡി.എഫ് ഘടകകക്ഷികളെ പോലെ പ്രവർത്തിക്കുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് പല വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു. ആരോപണങ്ങൾ തെറ്റെന്ന് കണ്ടാൽ ജാള്യം മറക്കാനായി മുടന്തൻ ന്യായങ്ങൾ പറയുന്നു. വില കുറഞ്ഞ ചെപ്പടിവിദ്യ കൊണ്ട് ജനഹിതം അട്ടിമറിക്കാനാവില്ല. എൽഡിഎഫിന് വലിയ ജനസ്വീകാര്യതയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം
അതേസമയം സർവേ ഫലങ്ങളെ തള്ളുകയാണ് യുഡിഎഫ് നേതാക്കളും. കേരളത്തില്‍ നടക്കുന്ന സര്‍വേ ജനങ്ങള്‍ തള്ളും. ഒരു കമ്പനി തന്നെ മൂന്ന് ചാനലുകള്‍ക്കായി സര്‍വേ നടത്തുകയാണ് ചെയ്തത്. സര്‍വേ ശരിയാകുകയായിരുന്നെങ്കില്‍ ബീഹാറില്‍ നിധീഷ് കുമാര്‍ മുഖ്യമന്ത്രിയാകില്ലായിരുന്നു. അഞ്ച് കൊല്ലക്കാലം കൊണ്ട് ചെയ്യാനാകുന്ന ജനദ്രോഹ നടപടികളെല്ലാം നടത്തിയതിനു ശേഷം ചെയ്യുന്ന പി ആര്‍ വര്‍ക്കിന്റെ ഭാഗമാണിതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications