കിട്ടിയോ? ഇല്ല ചോദിച്ച് വാങ്ങി, ഉരുളയ്ക്ക് ഉപ്പേരി പോലെ യോഗി ആദിത്യനാഥിന് പിണറായിയുടെ മറുപടി
തിരുവനന്തപുരം: കേരളത്തിന് എതിരെയുളള ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ വോട്ടര്‍മാരോട് സംസാരിക്കവേയാണ് യോഗി ആദിത്യനാഥ് കേരളത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. വോട്ട് ചെയ്യുന്നവര്‍ പിഴവ് വരുത്തിയാല്‍ ഉത്തര്‍ പ്രദേശ് കേരളത്തെയോ ബംഗാളിനെയോ പോലെ ആകും എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
ഈ പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായി രംഗത്ത് എത്തി. ''യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ ഉത്തര്‍ പ്രദേശ കേരളമായി മാറിയാല്‍ മികച്ച വിദ്യാഭ്യാസ സൗകര്യവും ആരോഗ്യ സേവനങ്ങളും സാമൂഹിക അന്തരീക്ഷവും ജീവിത നിലവാരവും ഉണ്ടാകും. മാത്രമല്ല മതത്തിന്റെയും ജാതിയുടേയും പേരില്‍ ആളുകളെ കൊലപ്പെടുത്താത്ത സമാധാനപരമായ സമൂഹവുമുണ്ടാകും. അതാവും ഉത്തര്‍പ്രദേശിലെ ജനം ആഗ്രഹിക്കുന്നത്'' എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ട്വിറ്ററിലാണ് പിണറായിയുടെ മറുപടി.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ സിപിഎമ്മും രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണമികവിന്റെ കാര്യത്തില്‍ കേരളം തുടര്‍ച്ചയായി മികച്ച സംസ്ഥാനവും ഉത്തര്‍ പ്രദേശ് ഏറ്റവും മോശം സംസ്ഥാനവുമാണ്. ബിജെപിയെ അധികാരത്തില്‍ നിന്നും നീക്കി ഉത്തര്‍പ്രദേശിനെ കേരളം പോലെ ആക്കാനാണ് യോഗി ആദിത്യനാഥ് വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത് എന്നാണ് സിപിഎം പ്രതികരണം. സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതും യുപി പിന്നിലുമാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ നീക്കി യുപിയെ കേരളമാക്കൂ എന്നുളള യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കൂ എന്നും സിപിഎം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Recommended Video

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയുടെ മറുപടി: '' യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്. സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ് എന്നത് അദ്ദേഹം ഓർക്കുക. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്. ആ ഉത്തരവാദിത്തം കാണിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. കേരളം, കാശ്മീർ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പോലെ ആകരുത് ഉത്തർപ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്.
മികവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളവും ഏറ്റവും താഴെ നില്ക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ല എന്ന വസ്തുത പോട്ടെ, കേരളം ഏറ്റവും മോശപ്പെട്ട സംസ്ഥാനമാണെങ്കിൽ തന്നെ ഒരു മുഖ്യമന്ത്രി ഇങ്ങനെ വേറെ ഒരു സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാൻ പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പൊരിക്കൽ ഒരു ആഫ്രിക്കൻ രാജ്യവുമായി ചേർത്തു പറഞ്ഞു കേരളത്തെ അപമാനിക്കാൻ ശ്രമിച്ചു. ഇവരുടെയെല്ലാം ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇത് വെളിപ്പെടുത്തുന്നത്''.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. പ്രിയപ്പെട്ട യുപി, കേരളത്തെ പോലെ ആകാന്‍ വോട്ട് ചെയ്യൂ. പഴകിയ മതഭ്രാന്തിന് പകരമായി ബഹുസ്വരതയേയും സമാധാനത്തേയും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനത്തേയും തിരഞ്ഞെടുക്കൂ. മലയാളികളും ബംഗാളികളും കശ്മീരികളും അഭിമാനമുളള ഇന്ത്യക്കാര്‍ തന്നെയാണ് എന്നാണ് വിഡി സതീശന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. യോഗിയുടെ പ്രസ്താവനയ്ക്ക് എതിരെ കേരളത്തെയും യുപിയേയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുന്നുണ്ട്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിലും സുസ്ഥിര വികസന സൂചികയിലുമടക്കം കേരളം ഒന്നാമതും ഉത്തര്‍ പ്രദേശ് വളരെ പിന്നിലുമാണ്.
If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.
— Pinarayi Vijayan (@vijayanpinarayi) February 10, 2022












Click it and Unblock the Notifications