കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം പിണറായി തന്നെ പറഞ്ഞു; ഗീതാഗോപിനാഥിന്റെ നിലപാട് ശരിയല്ല, പെന്‍ഷന്‍ വിഷയത്തിൽ തള്ളി....

  • By Desk
Google Oneindia Malayalam News

തിരുവന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ്. ഗീതാഗോവിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി വന്നതു മുതൽ ഇടത് കേന്ദ്രത്തിൽ നിന്ന് തന്നെ വിമർസനങ്ങൾ ഉയർന്നിരുന്നു. ഇടത് വിരുദ്ധമായ സാമ്പത്തിക നിലപാടുകൾക്ക് പേരുകേട്ട ആൺ ആണ് ഗീതാ ഗോപിനാഥ് എന്നതായിരുന്നു വിമർശനത്തിന് ആധാരം.

<strong>വളഞ്ഞിട്ട് മര്‍ദ്ദിച്ചു.... ഒടുവില്‍ പക തീരാതെ കണ്ണിലെ കൃഷ്ണമണിക്കുള്ളില്‍ ആസിഡ് കുത്തി വെച്ചു</strong>വളഞ്ഞിട്ട് മര്‍ദ്ദിച്ചു.... ഒടുവില്‍ പക തീരാതെ കണ്ണിലെ കൃഷ്ണമണിക്കുള്ളില്‍ ആസിഡ് കുത്തി വെച്ചു

<strong>കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക്... ഒരു മുഴം മുന്നേ എറിഞ്ഞ് ജനതാദള്‍</strong>കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക്... ഒരു മുഴം മുന്നേ എറിഞ്ഞ് ജനതാദള്‍

പൊതുമേഖല സ്ഥാപനങ്ങൾ വേണ്ടെന്നും എല്ലാം സ്വകാര്യ വൽക്കരിക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് ഗീതാ ഗോപിനാഥ്. ഇന്ത്യയ്ക്ക് വളർച്ചയുണ്ടാകണമെങ്കിൽ സ്വകാര്യവൽക്കരിക്കണം. എന്നാൽ പൊതുമേഖല കാര്യക്ഷമമാക്കണം എന്ന വാദമാണ് ഇടതുപക്ഷത്തിന് എല്ലാക്കാലത്തും ഉള്ളത്. എങ്കിലും ഗീതാഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി. വർഷങ്ങൾ വേണ്ടി വന്നു പിണറായിക്ക് ഇവരുടെ നിലപാടുകകളെ തള്ളിപ്പറയാൻ.

പെന്‍ഷന്‍ കൊടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍

പെന്‍ഷന്‍ കൊടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍

ജീവിതത്തിന്റെ നല്ലകാലം സേവനമനുഷ്ടിച്ചവര്‍ക്കു പെന്‍ഷന്‍ കൊടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍ വിവിധ ബാങ്കുകള്‍ കോര്‍പറേറ്റുകളുടെ 85,000 കോടി എഴുതിത്തള്ളിയതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നു ഗീതയുടെ പേരെടുത്തു പറയാതെ അദ്ദേഹം പറയുകയായിരുന്നു. പാവപ്പെട്ടവന് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഉല്‍പാദനപരമല്ല എന്നാണ് ഇക്കൂട്ടര്‍ ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമ പരിരക്ഷകളുടെ ആവശ്യം ഇല്ല

നിയമ പരിരക്ഷകളുടെ ആവശ്യം ഇല്ല

തൊഴിലാളികള്‍ക്ക് ഒരു തരത്തിലും ഉള്ള നിയമ പരിരക്ഷകളുടെ ആവശ്യം ഇല്ലെന്ന വാദഗതിക്കാരിയാണ് ഗീത ഗോപിനാഥ്. എന്നാല്‍ തൊഴിലാളികളുടെ പാര്‍ട്ടിയാണ് സിപിഎം. തൊഴിലാളികള്‍ക്ക് വേണ്ടി യജ്ഞിയ്ക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനെ എന്നും ഇടതുപക്ഷം എതിര്‍ത്ത് പോന്നിരുന്നു. ഇത്തരം സാഹചര്യത്തിലായരുന്നു ഗീതാഗോപിനാഥിനെതിരെ രൂക്ഷ വിമർശനവുമായി പാർ‌ട്ടി അണികൾ തന്നെ രംഗത്തെത്തിയത്. എന്നാൽ ഇതൊന്നും ചെവികൊള്ളാൻ അന്ന് പിണറായി വിജയൻ തയ്യാറായിരുന്നില്ല.

ഉദ്ദേശിച്ചത് ഉപദേഷ്ടാവിനെ തന്നെ

ഉദ്ദേശിച്ചത് ഉപദേഷ്ടാവിനെ തന്നെ

ഉപദേഷ്ടാവ് ഗീതാഗോപിനാഥിന്റെ പേരെടുത്ത് പറയുന്നില്ലെങ്കിലും അവരെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. പണമില്ലാത്തതിനാല്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ അര്‍ഹമായ നിലയില്‍ നല്‍കാന്‍ കഴിയാതെ പോകുന്നുണ്ട്. വ്യാജക്കള്ളിനെയും വ്യാജത്തൊഴിലാളിയെയും സര്‍ക്കാര്‍ ഒരു തരത്തിലും സംരക്ഷിക്കില്ല. കള്ള് ചെത്ത് വ്യവസായത്തിന്റെ അപചയത്തിനു കാരണം ഈ മേഖലയിലെ തന്നെ ചിലരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളിന് പകരം എന്തെങ്കിലും കലക്കിക്കൊടുക്കരുത്

കള്ളിന് പകരം എന്തെങ്കിലും കലക്കിക്കൊടുക്കരുത്

പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ മാത്രം ഷാപ്പ് തുറന്നാല്‍ മതി. അല്ലാത്ത സ്ഥലങ്ങളില്‍ വേണ്ടെന്നു വയ്ക്കണം. ഇക്കാര്യത്തില്‍ കള്ളുണ്ടോ, തൊഴിലാളിയുണ്ടോ എന്നൊക്കെ നോക്കണം. അല്ലാതെ ഷാപ്പു തുറന്നു വച്ചിട്ട് കള്ള് എന്നു പറഞ്ഞ് എന്തെങ്കിലും കലക്കി കൊടുക്കുകയല്ല വേണ്ടത്. അത്തരം കാര്യങ്ങളൊന്നും അനുവദിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Chief Minister Pinarayi Vijayan on Geetha Gopinath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X