മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു; ശിവശങ്കർ വിഷയത്തിൽ മുല്ലപ്പള്ളി
കൊച്ചി; ശിവശങ്കറിന്റെ പുസ്തക രചനയുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വിമർശിച്ച് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർവീസിലിരിക്കെ ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതി വാങ്ങിയോയെന്ന് പരിശോധിക്കുമെന്ന് ഒഴുക്കൻ മട്ടിൽ പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സർവീസിലിരിക്കെ പുസ്തകമെഴുതിയ ഉന്നത ഐ.പി.എസ്സ്. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.ഏത് നെറികേടിനെയും ഇതു പോലെ ന്യായീകരിക്കുന്ന ഒരു ഭരണാധികാരി ഇന്നുവരെ കേരളത്തിലുണ്ടായിട്ടില്ല.നീതിയും ന്യായവും കശാപ്പ് ചെയ്യപ്പെടുമ്പോൾ ശക്തമായി പ്രതികരിക്കാൻ കഴിയാതെ പോകുന്നത് പ്രബുദ്ധമായ ഒരു ജനതയുടെ ലക്ഷണമല്ലെന്നും മുല്ലപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.

മുല്ലപ്പള്ളിയുടെ വാക്കുകളിലേക്ക്-മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ ശിവശങ്കർ
മുൻ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചത് ശിവശങ്കറിനെ അങ്ങേയറ്റം ഭയപ്പെടുന്നത് കൊണ്ടാണ്.മുഖ്യമന്ത്രിയുടെ സകല ഇടപാടുകളുടെയും രഹസ്യങ്ങളുടെയും വിശ്വസ്തനായ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ടാണ് ശിവശങ്കറും സ്വപ്നയും സകല ആസൂത്രണങ്ങളും നടത്തിയത്. കേന്ദ്ര ഏജൻസികൾ അന്വേഷണം അല്പം കൂടി മുന്നോട്ട് കൊണ്ടുപോകാൻ ധൈര്യം കാട്ടിയിരുന്നെങ്കിൽ ശിവശങ്കറിനോടും സ്വപ്നയോടുമൊപ്പം പലരും ജയിലിലാകുമായിരുന്നു.
നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണക്കള്ളക്കടത്ത് നടത്തിയ സംഭവപരമ്പരകൾ ആധികാരികതയോടെ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ഉറഞ്ഞുതുള്ളുന്ന മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ എളുപ്പത്തിൽ വായിച്ചെടുക്കാം.
മാധ്യമങ്ങളെ പരസ്യമായി കുറ്റവിചാരണ നടത്തുകയും രഹസ്യമായി മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കടന്നാക്രമിക്കാൻ ധാർമികാവകാശമില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെ കൂടെനിർത്താൻ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങൾ മറക്കാൻ കഴിയില്ല. ഇരട്ടചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ഇരട്ടമുഖം മാധ്യമലോകത്തിന് നന്നായി അറിയാം.
ഒന്നാം കോവിഡ് തരംഗം ജനജീവിതമാകെ താളം തെറ്റിച്ചപ്പോൾ പി.ആർ. ഏജൻസികളുടെ സഹായത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാധീനിക്കാൻ നടത്തിയ ശ്രമവും പലഘട്ടങ്ങളിൽ ചൂണ്ടിക്കാണിച്ചതാണ്. സർവീസിലിരിക്കെ ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതി വാങ്ങിയോയെന്ന് പരിശോധിക്കുമെന്ന് ഒഴുക്കൻ മട്ടിൽ പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. സർവീസിലിരിക്കെ പുസ്തകമെഴുതിയ ഉന്നത ഐ.പി.എസ്സ്. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.
Recommended Video
ഏത് നെറികേടിനെയും ഇതു പോലെ ന്യായീകരിക്കുന്ന ഒരു ഭരണാധികാരി ഇന്നുവരെ കേരളത്തിലുണ്ടായിട്ടില്ല.നീതിയും ന്യായവും കശാപ്പ് ചെയ്യപ്പെടുമ്പോൾ ശക്തമായി പ്രതികരിക്കാൻ കഴിയാതെ പോകുന്നത് പ്രബുദ്ധമായ ഒരു ജനതയുടെ ലക്ഷണമല്ല, മുല്ലപ്പള്ളി പറഞ്ഞു.
പുസ്തക രചനയ്ക്ക് മുന്നോടിയായി ശിവശങ്കർ സർക്കാരിൽ നിന്നും അനുമതി വാങ്ങിയിരുന്നോ എന്ന് മാധ്യമപ്രവർത്തകർ പലതവണ ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. അതേസമയം താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കുമെതിരെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications