Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുട്ടിലാവുമോ കേരളം? സാധ്യതകള്‍ ഇങ്ങനെ, താപവൈദ്യുത നിലയങ്ങളില്‍ നിന്ന് 20 ശതമാനം കുറഞ്ഞാല്‍...

തിരുവനന്തപുരം: കേരളം വീണ്ടുമൊരു വൈദ്യുതി പ്രതിസന്ധിയെ നേരിടുകയാണ്. അതോടൊപ്പം ലോഡ്‌ഷെഡ്ഡിംഗ് വന്നേക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. കല്‍ക്കരിക്ഷാമം കാരണം താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുത ലഭ്യത കുറഞ്ഞിരിക്കുകയാണ്.

അതുകൊണ്ടാണ് കേരളം വീണ്ടുമൊരു വൈദ്യുത നിയന്ത്രണത്തെ പ്രതീക്ഷിച്ചിരിക്കുന്നത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വരുമ്പോള്‍ അത്ര സുഖകരമായ അനുഭവമായിരിക്കില്ല കേരളത്തിന് ഉണ്ടാവുക. വൈദ്യുത നിയന്ത്രണങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ ഇങ്ങനെയാണ്.

1

കല്‍ക്കരി ക്ഷാമം കാരണമാണ് താപവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറയുന്നത്. അതുകൊണ്ട് കേരളത്തില്‍ നേരിയ തോതിലാണ് വൈദ്യുതി നിയന്ത്രണം. ഔദ്യോഗികമായി നിയന്ത്രണങ്ങളുണ്ടാവുമെന്ന പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ വൈദ്യുതി ലഭ്യതയെ മറികടക്കണമെഹ്കില്‍ വൈദ്യുതി ഉപഭോഗം കുറയ്‌ക്കേണ്ടി വരും. അതാണ് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന് പിന്നില്‍. നിലവില്‍ ഉപയോക്താക്കള്‍ കുറഞ്ഞ മേഖലയിലെ ഫീഡറുകള്‍ അല്‍പ്പം നിര്‍ത്തുകയും, വോള്‍ട്ടേജ് നിയന്ത്രിച്ചുമാണ് ഉപഭോഗം കുറയ്ക്കുന്നത്.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

കേരളത്തിന് ഇപ്പോള്‍ ആശ്വാസം പകരുന്നത് മഴയാണ്. കനത്ത മഴ സംസ്ഥാനത്ത് ഉള്ളതിനാല്‍ ആവശ്യകതയില്‍ വര്‍ധനവുണ്ടായിട്ടില്ല. പക്ഷേ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. വൈകീട്ടാണ് ഏറ്റവും കൂടുതല്‍ വൈദ്യുത ഉപഭോഗം ഉണ്ടാവുന്നത്. ആറരമുതല്‍ പതിനൊന്ന് മണിവരെ ഉപയോഗിക്കുന്നതില്‍ 70 ശതമാ നവും പുറത്തുനിന്നുള്ള താപവൈദ്യുതിയാണ്. നിയന്ത്രണം വേണ്ടി വരുന്നത് ഈ കാരണം കൊണ്ടാണ്. കേരളം ഇരുട്ടിലാവാനുള്ള സാധ്യത നിലവില്‍ മുന്നിലുണ്ട. ഇപ്പോള്‍ 15 ശതമാനം കുറവാണ് വൈദ്യുതി ലഭ്യതയില്‍ ഇപ്പോഴുള്ളത്. അത് ഇരുപത് ശതമാനമായാല്‍ അതോടെ നിയന്ത്രണം കടുക്കും.

3

വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായാല്‍ പതിനഞ്ച് മിനുട്ടെങ്കിലും നിയന്ത്രണം വേണ്ടിവരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി നിയന്ത്രണങ്ങളില്ല എന്ന അവകാശവാദം സര്‍ക്കാരിന് തലവേദനയാണ്. ഈ നിയന്ത്രണം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന് വൈദ്യുതി ലഭിക്കുന്നത് സംസ്ഥാനത്തിന് പുറത്തുള്ള 274 താപവൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. ഇതില്‍ മൂന്ന് നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി തടസ്സപ്പെട്ടു. എന്നാല്‍ പ്രധാന നിലയങ്ങള്‍ക്ക് സ്വന്തമായി കല്‍ക്കരി ഖനികളുണ്ട്. അതുകൊണ്ട് ക്ഷാമം അവര്‍ക്കില്ല.

4

താപവൈദ്യുത പ്രതിസന്ദി മറ്റ് നിലയിലേക്ക് നീണ്ടാലാണ് കേരളം പ്രശ്‌നത്തിലാവുക. അതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ബി അശോക് പററഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് സൂചന.
മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞത് വൈദ്യുതി ക്ഷാമം കൂടിയാല്‍ നിയന്ത്രണം വേണ്ടി വരുമെന്നായിരുന്നു. കെഎസ്ഇബി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ദിവസേന വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ദിവസേന രണ്ട് കോടി രൂപ അധികം ചെലവിടും. കോഴിക്കോട്ടെ ഡീസല്‍ വൈദ്യുത നിലയവും പ്രവര്‍ത്തന സജ്ജമാക്കും.

5

കൂടങ്കുളം ആണവ നിലയത്തില്‍ നിന്നുള്ള 130 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയിട്ടുണ്ട്.്. രാജ്യത്തെ 135 താപവൈദ്യുത നിലയങ്ങളില്‍ 104 എണ്ണവും കടുത്ത കല്‍ക്കരി ക്ഷാമം നേരിടുന്നവയാണ്. കല്‍ക്കരിശേഖരം പോലും നാമമാത്രമാണ് ഇതില്‍ പലതിനും. പൂട്ടിപോയ പ്ലാന്‍ുകള്‍ വരെയുണ്ട്. ഏഴ് സംസ്ഥാനങ്ങള്‍ നിലവില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, ബീഹാര്‍ എന്നിവിടങ്ങളില്‍ 14 മണിക്കൂര്‍ വരെ പവര്‍കട്ടുള്ളത്. ദില്ലിയും ഇരുട്ടിലാകുമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത്. ഇത് എല്ലായിടത്തുമുള്ള പ്രശ്‌നമായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+