നാളീകേര പാർക്ക് ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശകതമാകുന്നു; ഒന്‍പതിന് വ്യവസായ വകുപ്പ് മന്ത്രി പദ്ധതി പ്രദേശം സന്ദർശിക്കും

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി :വില തകർച്ചയും, ഉല്‍പാദനത്തിലെ കുറവും കാരണം ദുരിതമനുഭവിക്കുന്ന കിഴക്കൻ മലയോര നാളീകേര കർഷകരയും രക്ഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ആരംഭിച്ച കുറ്റ്യാടി നാളീകേര പാ ർ ക്ക് ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശകതമാകുന്നു .

വടകര റെയില്‍വേ സ്‌റ്റേഷന്‍ വികസന കുതിപ്പില്‍; മൂന്നാം പ്ലാറ്റ്‌ഫോം അനുവദിച്ചതിനു പിന്നാലെ ലിഫ്റ്റ് യാഥാര്‍ത്യമാകുന്നു

2008-ൽ അന്നത്തെ ഇടതുപക്ഷ മുന്നണി സർക്കാറാണ് കുറ്റ്യാടി കേന്ദ്രമാക്കി നാളികേര വികസന പാർക്കിന് ആരംഭിക്കുന്നതിന് തുടക്കംകുറിച്ചത്.നാളീകേരത്തിൽ നിന്നും മൂല്യവർദ്ധിത ഉദ്ല്ല പന്നങ്ങൾ നിർമ്മിച്ച് രാജ്യത്തിന് അകത്തും പുറത്തും കയറ്റുമതി ചെയ്യവാൻ കഴിയുന്നതായിരുന്നു പദ്ധതി.അന്നത്തെ കുറ്റ്യാടി എം എൽ എ കെ കെ ലതികയുടെയും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് സർക്കാർ പദ്ധതി ആരംഭിക്കുന്നത്.

kuttyadinaleekerapark

പദ്ധതിക്കാവശ്യമായ 116- ഏക്കർ ഭൂമി വേളം മണിമലയിൽ സർക്കാർ ഏറ്റെടുത്തു. കൃഷിക്കാർ, സംരഭകർ ,വിദഗ്ധർ എന്നിവർ പങ്കെടുപ്പിച്ച് അന്നത്തെവ്യവസായ വകുപ്പ് മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു.കെ എസ്സ് ഐഡി സി എംഡി മാനേജിംങ്ങ് ഡയറക്ടറായി കമ്പനി രൂപീകരിക്കുകയും ചെയ്തു.

കമ്പനിയിൽ കൃഷിക്കാരുടെയും സുഭിക്ഷയുടെയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. കുറ്റ്യാടിയിൽ കമ്പനിയുടെ ഓഫീസ്സ് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഭരണമാറ്റത്തോടെ 2011-ൽ അധികാരത്തിലെത്തിയ യു ഡി എഫ് സർക്കാർ പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.

കമ്പനി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ എം എൽ എ കെ കെ ലതിക നിരന്തരമായി സർക്കാറിനെ സമീപിച്ചിട്ടും പദ്ധതി പൂർണ്ണമായും അവഗണിക്കുകയാണ് യു ഡി എഫ് സർക്കാർ ചെയ്തത്.എൽ ഡി എഫ് സർക്കാർഅധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി പിണറായിയും വ്യവസായ മന്ത്രിക്കും കുറ്റ്യാടി നാളികേര പാർക്ക് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം കുന്നുമ്മൽ ഏരിയാ കമ്മറ്റി നിവേദനം നല്കിയതിനെ തുടർന്ന് ഡിസംബർ ഒൻപതാം തിയ്യതി വ്യവസായ വകുപ്പ് മന്ത്രി പദ്ധതി പ്രദേശം സന്ദർശിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Coconut park to be started soon; industry minister will visit the site

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്