വടകര റെയില്‍വേ സ്‌റ്റേഷന്‍ വികസന കുതിപ്പില്‍; മൂന്നാം പ്ലാറ്റ്‌ഫോം അനുവദിച്ചതിനു പിന്നാലെ ലിഫ്റ്റ് യാഥാര്‍ത്യമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര: ഏറെകാലത്തെ അവഗണനക്കൊടുവില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍ വികസന കുതിപ്പിലേക്ക് മൂന്നാം പ്ലാറ്റ്‌ഫോം അനുവദിച്ചതിനു പിന്നാലെ ലിഫ്റ്റ് യാഥാര്‍ത്യമാകുന്നു പ്രായമായവര്‍ക്കും രോഗികള്‍ക്കും അനുഗ്രഹമായി വടകര റെയില്‍വേ സ്‌റ്റേഷന്‍ ലിഫ്റ്റുകള്‍. സ്റ്റേഷനിലെ ഇരുപ്ലാറ്റ്‌ഫോമുകളിലും എത്തിച്ചേരാനുള്ള ലിഫ്റ്റുകളുാണ് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ളത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിവരാവകാശ നിയമം അട്ടിമറിക്കുന്നു, രേഖകള്‍ സഹിതം വിവരാകാശ കമ്മീഷണര്‍ക്ക് പരാതി

76.22 ലക്ഷം രൂപ ചിലവിട്ടാണ് രണ്ടു് പ്ലാറ്റ്‌ഫോമുകളിലായി രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ ഇലക്ട്രിക്കല്‍ ജോലിക്കുവേണ്ടി 38 ലക്ഷം രൂപയും എന്‍ജിനീയറിങ് ജോലിക്കുവേണ്ടി 38.22 ലക്ഷം രൂപയും ചെലവഴിച്ചു.ഇത് പ്രായമായവര്‍ക്കും രോഗികള്‍ക്കും ഇരു പ്ലാറ്റ്‌ഫോമുകളിലും എത്തിച്ചേരാന്‍ ഏറെ സഹായകരമാകും.

vatakararailwaystationlift

മൂന്നാം പ്ലാറ്റ്‌ഫോം അനുവദിച്ചതിനു തൊട്ടുപിന്നാലെ നടക്കുന്ന പ്രധാന വികസന പ്രവര്‍ത്തനമാണ് ലിഫ്റ്റ് സ്ഥാപിക്കല്‍. ലിഫ്്റ്റുകളുടെ ഉദ്ഘാടനവും 1.30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എക്‌സലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനവും ഈ മാസം രാവിലെ 11.30ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി നിര്‍വഹിക്കും. പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി, സി കെ നാണു എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ ചടങ്ങില്‍ പങ്കെടുക്കും.

English summary
Elevator in Vadakara railway station's platform 3 is completed
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്