Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് ഓഫീസില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തു; നടപടി എടുക്കണമെന്ന് ബിജെപി

ചെന്നൈ: കോയമ്പത്തൂരിലെ പഞ്ചായത്ത് ഓഫീസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു. ജില്ലയിലെ വെള്ളല്ലൂര്‍ ടൗൺ പഞ്ചായത്ത് ഓഫീസിൽ ആണ് സംഭവം നടന്നത്. വാർഡ് അംഗമാണ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം നീക്കം ചെയ്തത്. സംഭവത്തിന് പിന്നാലെ ബി ജെ പി അംഗങ്ങളുടെ പ്രതിഷേധം നടന്നു.

അടുത്തിടെ ആയിരുന്നു ബി ജെ പി അംഗങ്ങൾ എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തൂക്കിയത്. ഇതിന് പിന്നാലെ വാർഡ് അംഗമായ കനകരാജ് ഛായാചിത്രം നീക്കം ചെയ്തു. ഇതാണ് ബി ജെ പി അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത് കാരണം.

modi

സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച് കനകരാജ് വിജയിച്ചിരുന്നു. എന്നാൽ, ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡി എം കെ) പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ കനകരാജിന് എതിരെ ബി ജെ പി അംഗങ്ങൾ പോത്തനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാ ചിത്രം നീക്കം ചെയ്തതിന് എതിരെ നടപടി എടുക്കണം എന്ന് പരാതിയിൽ ബി ജെ പി അംഗങ്ങൾ ആവശ്യപ്പെട്ടു.അതേസമയം , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാ ചിത്രം നീക്കം ചെയ്യുന്ന സംഭവം ഇത് ആദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തിടെ മധ്യപ്രദേശിലെ ഇൻഡോറിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം നീക്കം ചെയ്തില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്താക്കും എന്ന് വീട്ടുടമസ്ഥൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് എതിരെ പരാതിയും എടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+