നീർത്തടങ്ങൾ സംരക്ഷിക്കാൻ കയർ ഭൂ വസ്ത്രം വ്യാപകമാകുന്നു; കാർഷിക മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:കാർഷിക മേഖലയ്ക്ക് പുത്തൻ പ്രതീക്ഷയിയി നീർത്തടങ്ങൾ സംരക്ഷിക്കാൻ കയർ ഭൂ വസ്ത്രം വ്യാപകമാകുന്നു. ആയഞ്ചേരി പാട ശേഖരങ്ങളിലെ ജലസേചന തോടുകൾ കയർ ഭൂ വസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന
പദ്ധതിയ്ക്ക് തുടക്കമായി.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.

coir

കയർ ഭൂ വസ്ത്രം വിരിക്കൽ ടിവി കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു

ചെറിയാണ്ടി താഴ മുതൽ വിരമ്പിൽ താഴെ വരെയുള്ള തോട് സംരക്ഷിക്കുന്നതോടെ ആയഞ്ചേരി പാട ശേഖരത്തിലെ അൻപത് ഏക്കർ സ്ഥലം കൃഷി യോഗ്യമാക്കാൻ കഴിയും.കനാൽ തുറക്കുന്നതിന്റെ ഭാഗമായി നെൽവയൽ വെള്ളത്തിൽ മുങ്ങി പോകുന്ന അവസ്ഥക്കും പരിഹാരമാകാൻ തോട് സംരക്ഷണത്തിലൂടെ കഴിയും.ഭൂവസ്ത്രം വിരിക്കൽ വാർഡ് മെമ്പർ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.എൻ.കെ.സീമ അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് ഓവർസിയർ നിതാര,ഷൈമ കരുവാണ്ടി,സരിത പിലാവുള്ളതിൽ,സുധ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലനായി കമലഹാസന്‍... മൂന്ന് സ്ത്രീകളെ ചതിച്ച താങ്കള്‍ തന്നെ ഇത് പറയണം!!

പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് ശനിയാഴ്ച കോഴിക്കോട് സന്ദർശിക്കും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
coir dress for land protection ; farmers in hope

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്