കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാപ്പറമ്പിലെ കുട്ടികള്‍ക്ക് കളക്ടറേറ്റില്‍ പഠിക്കാനുള്ള സൗകര്യമൊരുക്കി കളക്ടര്‍ ബ്രോ

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ഹൈക്കോടതിവിധി കര്‍ക്കശമായി പാലിക്കണമെന്ന ഉത്തരവ് വന്നതിനെ തുടര്‍ന്ന് മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടി. എ.ഇ.ഒ കുസുമത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്‌കൂളിന് താഴിട്ടത്. നേരത്തെ സ്‌കൂള്‍ പൂട്ടാനെത്തിയപ്പോള്‍ എതിര്‍പ്പുകാട്ടിയ സ്‌കൂള്‍ സംരക്ഷണ സമിതി എഇഒയെ തടഞ്ഞില്ല.

സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ പഠിക്കാനുള്ള സൗകര്യം ഇല്ലാതായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാറ്റി. കളക്ടര്‍ പ്രശാന്ത് നായരുടെ നേതൃത്വത്തിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടിയെങ്കിലും വിദ്യാര്‍ഥികളുടെ പഠനം ഒരുതരത്തിലും മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

prasanth-nair1

കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കും. കുട്ടികളുടെ പഠനത്തെ അത് ഒരുതരത്തിലും ബാധിക്കില്ല. അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യം പഠിച്ച് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന ഒരു പരിപാടിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിനായി കെ.ഇ.ആര്‍ പരിഷ്‌കരണമോ, ഓര്‍ഡിനന്‍സോ ഏതാണ് വേണ്ടതെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. വിഷയത്തില്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

English summary
Collector Bro takes class for Malaparamb students in collectorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X