കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്കടറുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മണ്ടന്‍മാരുടെ എണ്ണം കൂടുതലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.പോസ്റ്റില്‍ കേരളത്തില്‍ നടക്കുന്ന തട്ടിപ്പുകളെപ്പറ്റിയാണ് പ്രതിപാദിയ്ക്കുന്നത്. കേരളത്തില്‍ മൂന്ന വിഭാഗത്തിലുള്ള ആളുകളേ ഉള്ളൂ. ഇതില്‍ 90 ശതമാനം പേരും തങ്ങളെ ആരെങ്കിലും പറ്റിക്കണേ എന്ന പ്രാര്‍ത്ഥനയുമായാണ് ഉണരുന്നത് പോലും എന്ന് കളക്ടര്‍ പരിഹസിയ്ക്കുന്നു

കേരളത്തില്‍ മണ്ടന്മാരുടെ എണ്ണം മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതലാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്- ഇങ്ങനെയാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിയ്ക്കുന്നത്. എല്ലാകാലത്തും കേരളത്തിലെ മണ്ടന്മാരെ പറ്റിയ്ക്കാന്‍ ആരെങ്കിലുമൊക്കെയെത്തും. സാധാരണ ഒരിയ്ക്കല്‍ പറ്റിയ്ക്കപ്പെട്ടാല്‍ വീണ്ടും എടുത്ത് ചാടുന്നതിന് മുന്‍പ് വീണ്ടും ആലോചിയ്ക്കും. എന്നാല്‍ വര്‍ഷം തോറും കേരളത്തില്‍ മണ്ടന്മാരുടെ എണ്ണം കൂടുകയാണ്. ഇത് കാണണമെങ്കില്‍ ഈ വരുന്ന അക്ഷയ ത്രിതീയയ്ക്ക് അടുത്തുള്ള സ്വര്‍ണക്കടയില്‍ പോയി നോക്കിയാല്‍ മതിയെന്നും കളക്ടര്‍ പറയുന്നു.

Bijuprabhakar IAS

കേരളത്തില്‍ മൂന്ന് തരത്തിലുള്ള ആള്‍ക്കാരാണുളളതെന്നും കളക്ടര്‍ പറയുന്നുയ ഇതില്‍ 90 ശതമാനവും തങ്ങളെ ഇന്ന് ആരെങ്കിലും പറ്റിയ്ക്കണേ എന്ന് കരുതുന്നവരാണത്രേ. മറ്റൊരു അഞ്ച് ശതമാനം പേര്‍ ദൈവമേ ഒരു മണ്ടനെ കാണിച്ച് തരണേ എന്ന് പ്രാര്‍ത്ഥിക്കും. ബാക്കിയുള്ള അഞ്ച് ശതമാനം ഇതെല്ലാം കണ്ട് ആസ്വദിയ്ക്കുമെന്നും കളക്ടര്‍ പറയുന്നു.

കളക്ടറുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

Biju Prabhakar Ias
April 28
കേരളത്തിൽ മണ്ടന്മാരുടെ എണ്ണം മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുന്പോൾ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നതുത് . ഇത്തരക്കാരെ പറ്റിക്കാൻ ഞാൻ ലോട്ടറി ഡയറക്ടർ ആയിരുന്നപ്പോൾ "അക്ഷയ ത്രിതീയക്ക്‌ നിങ്ങൾ ലോട്ടറി ടിക്കറ്റ്‌ വാങ്ങു , ഭാഗ്യവാന്മാർ ആകൂ " എന്നൊരു പരസ്യം കൊടുക്കാൻ ആലോചിച്ചു. പിന്നീട് വേണ്ടെന്ന്‌ വെച്ചു . സർക്കാർ തന്നെ അന്ധവിശ്വാസം വളർത്തും എന്ന് ആക്ഷേപം വരാൻ സാധ്യത ഉണ്ട് എന്ന് സഹപ്രവർത്തകർ പറഞ്ഞപ്പോൾ പിന്മാറി .

2010 ജൂലൈ മാസം ഞാൻ ചാർജ് എടുക്കുമ്പോൾ ഒരു വിദ്വാൻ " നിങ്ങളുടെ മാവും പൂക്കും" എന്ന് ടീവിയിലൂടെ പരസ്യം നല്കി സംസ്ഥാന ലോട്ടറി വകുപ്പിന്റെ പേരും ചേർത്ത് കോടികൾ പറ്റിക്കുകയായിരുന്നു. അന്വേഷണത്തിൽ അവർ നല്കിയ കണക്കനുസരിച്ച് ഒറ്റ വര്ഷം കൊണ്ട് 50 കോടിയിൽ അധികം രൂപ നിക്ഷേപമായി ലഭിച്ചു എന്ന് മനസ്സിലായി . 34 പേജുള്ള ഒരു ഉത്തരവിലുടെ ഇത് മണി ചെയിൻ ആണ് എന്ന് കാരണങ്ങൾ നിരത്തി ഉത്തരവിട്ടു . അത് പൂട്ടി .

എല്ലാ കാലത്തും മിടുക്കന്മാർ കേരളത്തിലെ മണ്ടന്മാരെ പറ്റിക്കാൻ ഓരോ തട്ടിപ്പുമായി എത്തും . സാധാരണ ഒരിക്കൽ പറ്റിക്കൽ പെട്ടാൽ ആരും വീണ്ടും എടുത്തു ചാടുന്നതിനു മുൻപ് ഒരു വട്ടം ആലോചിക്കും. എന്നാൽ വര്ഷം തോറും മണ്ടന്മാരുടെ എണ്ണം കൂടുന്നത് കാണണം എങ്കിൽ , ഈ വരുന്ന അക്ഷയ ത്രിതീയക്ക്‌ അടുത്തുള്ള സ്വർണ കടയിൽ പോയി നോക്കിയാൽ മതി .

എന്റെ അനുമാനത്തിൽ കേരളത്തിൽ മൂന്നു വിഭാഗം ആൾക്കാർ മാത്രമേ ഉള്ളു. 90% പേരും രാവിലെ എഴുനേല്കുന്നത് ഒരു പ്രാർത്ഥനയോടു കൂടിയാണ്‌ " ദൈവമേ എന്നെ ഇന്ന് ആരെങ്കിലും പറ്റിക്കണേ " എന്ന് . മറ്റൊരു 5 % ആൾക്കാർ രാവിലെ പ്രാർഥിക്കും " ദൈവമേ ഒരു മണ്ടനെ കാണിച്ചുതരണേ". ബാക്കി പിന്നീടുള്ള 5 % ഇത് കണ്ടു ആസ്വദിക്കും .

English summary
Collector's FB post became viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X