കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ദിവസം കൊണ്ട് ബസിന്റെ നിറം മാറ്റാനാകില്ല; കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ഉടമകള്‍

Google Oneindia Malayalam News

കൊച്ചി: ഒറ്റ ദിവസം കൊണ്ട് ടൂറിസ്റ്റ് ബസുകളിലെ കളര്‍ മാറ്റാനാകില്ലെന്നും ഇക്കാര്യം ഉന്നയിച്ച് കോടിയെ സമീപിക്കുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. മന്ത്രി ആന്റണി രാജു പറയുന്നത് സാവകാശ ംതരില്ലെന്നാണ്. മന്ത്രിയെ കണ്ടതില്‍ നിരാശ മാത്രമാണ് ഫലമെന്നും അദ്ദേഹം പറഞ്ഞത് പ്രായോഗികമല്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയെന്നും ബസ് ഉടമകള്‍ പറയുന്നു.

കളര്‍ കോഡിന്റെ കാര്യത്തില്‍ ബസ് ഉടമകള്‍ സാവകാശ തേടി ബസുടമകള്‍ മന്ത്രിയെ സമീപിച്ചിരുന്നു. അടുത്ത ടെസ്റ്റ് വരെ സമയം വേണമെന്ന ആവശ്യവുമായാണ് ബസുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഇന്ന് രാവിലെ 10.30-ന് ഉന്നത തലയോഗം ചേര്‍ന്നിരുന്നു.

bus

അപകട സമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്‌ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഐസക്കിന് അല്ല മനോരമേ, നിങ്ങളുടെ സ്വന്തം ഇ.ഡിയ്ക്കാണ് അടി കിട്ടിയത്: ആനാവൂർ നാഗപ്പന്‍ഐസക്കിന് അല്ല മനോരമേ, നിങ്ങളുടെ സ്വന്തം ഇ.ഡിയ്ക്കാണ് അടി കിട്ടിയത്: ആനാവൂർ നാഗപ്പന്‍

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന ഓപ്പറേഷന്‍ കൂടുതല്‍ ശക്തമായി തുടരുവാന്‍ തീരുമാനിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും.

 'റോബിൻ രാധാകൃഷ്ണന്റെ ഫാനല്ല, ഇഷ്ടം റിയാസ് സലീമിനെ..ഹേറ്റ്ഴേസിനെ ഭയമില്ല'; മനസ് തുറന്ന് ഫുക്രു 'റോബിൻ രാധാകൃഷ്ണന്റെ ഫാനല്ല, ഇഷ്ടം റിയാസ് സലീമിനെ..ഹേറ്റ്ഴേസിനെ ഭയമില്ല'; മനസ് തുറന്ന് ഫുക്രു

കേരളത്തിലെ 86 ആര്‍.ടി. ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രസ്തുത ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കും. പ്രസ്തുത വാഹനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ കുറഞ്ഞത് 15 വാഹനങ്ങള്‍ ചെക്കിംഗുകള്‍ നടത്തും. അതിനു മുകളില്‍ സംസ്ഥാന തലത്തില്‍ സൂപ്പര്‍ ചെക്കിംഗുമുണ്ടാകും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ. തുടങ്ങിയ എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.

ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇത് പുതിയ ചരിത്രം: 100 ബില്യണ്‍ ഡോളർ വ്യാപാരം, വരുന്നു വമ്പന്‍ നിക്ഷേപവുംഇന്ത്യയ്ക്കും യുഎഇയ്ക്കും ഇത് പുതിയ ചരിത്രം: 100 ബില്യണ്‍ ഡോളർ വ്യാപാരം, വരുന്നു വമ്പന്‍ നിക്ഷേപവും

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുവാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തും. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (കഉഠഞ) റിഫ്രഷര്‍ ട്രെയിനിംഗിനു ശേഷം മാത്രമേ ലൈസന്‍സ് പുനസ്ഥാപിക്കുകയുള്ളൂ. .

ഏകീകൃത കളര്‍ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഉടനടി കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതാണ്. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം.

വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയില്‍ നിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വര്‍ദ്ധിപ്പിക്കും. ജി.പി.എസ്. ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സി.എഫ്. കാന്‍സല്‍ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുന്നതാണ്. എ.ആര്‍.ഐ. അംഗീകാരമുള്ള നിര്‍മ്മാതാക്കളുടെ ജി.പി.എസ്. സംസ്ഥാനത്ത് ആവശ്യാനുസര?ണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.

English summary
color of the bus cannot be changed in one day; The owners are ready to approach the court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X