യോഗി തുടങ്ങിവെച്ച വര്‍ഗ്ഗീയ ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് രാജ്യതലസ്ഥാനത്തും എത്തിയത്; ആനാവൂർ നാഗപ്പന്‍
തിരുവനന്തപുരം: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് തുടങ്ങി വച്ച ബിജെപിയുടെ വർഗ്ഗീയ ബുൾഡോസർ രാഷ്ട്രീയമാണ് രാജ്യതലസ്ഥാനത്തും എത്തിയതെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ബി ജെ പിയുടെ ഈ നീക്കത്തെ തടഞ്ഞ് നിർത്തി പരാജയപ്പെടുത്തി പിന്തിരിപ്പിച്ച ചെങ്കൊടിയുടെ പ്രതിരോധം പ്രതീക്ഷയുടെ വെളിച്ചമാണ്. രാജ്യത്താകെ തേരോട്ടം നടത്തുന്ന വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന് ആര് കടിഞ്ഞാണിടും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബൃന്ദ കാരാട്ടിലൂടെ രാജ്യത്തിന് ലഭിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിജെപിയുടെ വർഗ്ഗീയ ബുൾഡോസറിനെ തടഞ്ഞ് ചെങ്കൊടിയുടെ പ്രതിരോധം
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് തുടങ്ങി വച്ച ബിജെപിയുടെ വർഗ്ഗീയ ബുൾഡോസർ രാഷ്ട്രീയം രാജ്യതലസ്ഥാനത്ത് എത്തിയപ്പോൾ അതിനെ തടഞ്ഞ് നിർത്തി പരാജയപ്പെടുത്തി പിന്തിരിപ്പിച്ച ചെങ്കൊടിയുടെ പ്രതിരോധം പ്രതീക്ഷയുടെ വെളിച്ചമാണ്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ ന്യുനപക്ഷങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്താണ് കയ്യേറ്റം ആരോപിച്ച് പാവങ്ങളെ കുടിയൊഴിപ്പിക്കാൻ ബിജെപി ഭരിക്കുന്ന കോർപറേഷൻ ബുൾഡോസറുമായി എത്തിയത്. പ്രദേശത്തെ പള്ളിയുടെ കവാടം ഇടിച്ച് നിരത്തുകയും നൂറോളം വീടുകളും ജീവനോപാധികളും തകർക്കുകയും ചെയ്തു.

രാവിലെ പത്തരയോടെ തന്നെ ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ബഹു. സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരുന്നു, കോടതി ഉത്തരവ് പോലും വകവെയ്ക്കാതെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടരവരെ ബിജെപിയുടെ വർഗ്ഗീയ ബുൾഡോസർ പാവപെട്ട ജനങ്ങളുടെ ജീവിതത്തിലേയ്ക്ക് ഇടിച്ച് കയറ്റാൻ ഭരണകൂടം തുനിഞ്ഞത്. ഇതിനെത്തുടർന്നാണ് സിപിഐ എം പി ബി അംഗം സ: വൃന്ദ കാരാട്ട് സ്ഥലത്തെത്തിയത് . ബിജെപിയുടെ വർഗ്ഗീയ ബുൾഡോസറിന് മുന്നിൽ കയറി നിന്ന് അതിനെ തടയുകയായിരുന്നുഅവർ. ബഹു. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ ഒരു ഇഷ്ടിക പോലും ഇളക്കാൻ അനുവദിക്കില്ല എന്ന കർശന നിലപാടാണ് സ. വൃന്ദ സ്വീകരിച്ചത്.
Recommended Video
രാജ്യത്താകെ തേരോട്ടം നടത്തുന്ന വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന് ആര് കടിഞ്ഞാണിടും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സ. വൃന്ദ കാരാട്ടിലൂടെ രാജ്യത്തിന് ലഭിച്ചത്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്ത പോലെ വർഗ്ഗീയതയെ എന്ത് വിലകൊടുത്തും ചെറുത്ത് പരാജയപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രാഥമിക കടമയും ലക്ഷ്യവും. ആ കടമ നിർവ്വഹിക്കുകയാണ് സ. വൃന്ദ ചെയ്തിട്ടുള്ളത്. അടിച്ചമർത്തപ്പെടുന്നവർക്ക് താങ്ങായും കരുത്തായും സാന്ത്വനമായും മാറാൻ ഇടതുപക്ഷമേയുള്ളു. ഇടതുപക്ഷത്തെ, വിശിഷ്യാ സിപിഐ എം നെ കൂടുതൽ ശക്തിപ്പെടുത്തി ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് നമുക്ക് മുന്നേറാം.












Click it and Unblock the Notifications