കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ ശക്തികള്‍ നെഹ്രുവിന്റെ മതേതര ആശയങ്ങളെ ഭയപ്പെടുന്നു: വി. എം സുധീരന്‍

Google Oneindia Malayalam News

കണ്ണൂര്‍: ജവഹലാല്‍ നെഹ്രുവിനെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍ നെഹ്രുവിന്റെ ജനാധിപത്യ മതേതര ആശയങ്ങളെ ഭയപ്പെടുന്നവരാണ് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍. കണ്ണൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റു പബ്‌ളിക്ക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നടത്തിയ നെഹ്‌റു അനുസ്മരണ യോഗത്തില്‍ ദേശീയത മതവും മതേതരത്വവുമെന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

sufh-1653688209.jpg -Prope

വര്‍ഗീയ ശക്തികളും ഏകാധിപത്യ മനസുള്ളവരും ഗാന്ധിയന്‍ , നെഹ്‌റുവിയന്‍ ദര്‍ശനങ്ങളെ ഭയപ്പെടുന്നു. പാര്‍ലമെന്റില്‍ 364 സീറ്റ് നേടി ആദ്യ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 16 സീറ്റുകളായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ എണ്ണം നോക്കിയല്ല പാര്‍ലമെന്റ് നടപടികളോട് നെഹ്രു പ്രതികരിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന എകെജിയുടെ പ്രസംഗം ഒരിക്കലും മുടങ്ങാതെ കേട്ടിരുന്നു പ്രധാനമന്ത്രിയായ നെഹ്രു.

എന്നാല്‍ ഇന്ന് മാധ്യമസ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന കാലമാണ് എന്നോര്‍ക്കണം.
കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തേണ്ട കാലമാണിത്.അനാവശ്യ കലഹങ്ങളുമാ യി മാറി നില്‍ക്കാതെ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തുല്യമായ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് ജനാധിപത്യ മതേതരത്വ ഇന്ത്യയ്ക്കായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണം. നാടിന്റെ വികസനമെന്നത് മൂല്യങ്ങളില്‍ ഉറച്ച് നിന്ന് ജനത്തിനു വേണ്ടിയാവണം. കെ റയില്‍ പുലിവാലാണ്. ഭരണാധികാരികളെ ആരോ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. നിലവില്‍ തന്നെ നാം നാല് ലക്ഷം കോടിയുടെ കടക്കാരാണെന്നോര്‍ക്കണമെന്നും വി.എം.സുധീരന്‍ പറഞ്ഞു.
മേയര്‍ടി.ഒ മോഹനന്‍ അധ്യക്ഷനായി. മുണ്ടേരി ഗംഗാധരന്‍ , എം.രത്‌നകുമാര്‍ , വി.പി കിഷോര്‍, സി.വി.വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Recommended Video

cmsvideo
Akash Thillankery Marriage | അമ്പോ ഒരു കൊലപാതക കേസിലെ പ്രതിയുടെ കല്യാണം കെങ്കേമം | Oneindia

English summary
Communal forces fear Nehru's secular ideology: Vs. M Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X