കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭാഷയില്‍ ആശയവിനിമയം നടത്തുന്നത് അപമാനമല്ല, കോടതികളില്‍ പോലും മലയാളമില്ല: മന്ത്രി ടിപി രാമകൃഷ്ണൻ

Google Oneindia Malayalam News

കോഴിക്കോട്: മാതൃഭാഷയില്‍ ആശയവിനിമയം നടത്തുന്നത് അപമാനമായി കാണുന്ന സംസ്‌ക്കാരം മാറണമെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഭരണസംവിധാനങ്ങളെ സമീപിക്കുന്ന സാധാരണക്കാരെ മാറ്റി നിര്‍ത്താനുള്ള എളുപ്പവഴി മാതൃഭാഷയെ അകറ്റി നിര്‍ത്തലാണെന്ന് ചിന്തിക്കുന്നവരുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥ- ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ്രാവിഡ നാട് നടപ്പാക്കണം... ആശയത്തെ സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്‍!!
ഇംഗ്ലീഷിനും ഇതരഭാഷകള്‍ക്കും സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ മാതൃഭാഷ പഠിപ്പിക്കുന്നതിനും ഭരണഭാഷ- മലയാളം സമ്പൂര്‍ണമായി പ്രായോഗികമാക്കുന്നതിനും ആവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് വരും. കോടതി ഭാഷ മലയാളത്തിലാക്കുന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. കോടതികളില്‍ നടക്കുന്നതെന്താണെന്ന് കക്ഷികളില്‍ വലിയൊരു വിഭാഗത്തിനു ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.

tp

ഭരണരംഗത്തെ 20,000 ഓളം പദങ്ങളും അവയുടെ മലയാള രൂപാന്തരവും ഉള്‍പ്പെടുത്തി ഭരണമലയാളം ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ അപ്ലിക്കേഷയും ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഭരണഭാഷ പരിശീലനം, മലയാളം കംപ്യൂട്ടിങ് പരിശീലനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ വെബ്‌സൈറ്റുകളും മലയാളത്തില്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരുംനാളുകളില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഔദ്യോഗിക ഭാഷാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍.എസ്. റാണി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി പ്രഭാഷണം നടത്തി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി. ജോസ്, ഭാഷാ വിദഗ്ധന്‍ ആര്‍.ശിവകുമാര്‍, ആര്‍.എച്ച്. ബൈജു എിവര്‍ സംസാരിച്ചു.

നിക്ക് ഉട്ടിന്റെ കോഴിക്കോട് സന്ദർശനം ആഘോഷമാക്കി മാധ്യമപ്രവര്‍ത്തകരും ജനപ്രതിനിധികളുംനിക്ക് ഉട്ടിന്റെ കോഴിക്കോട് സന്ദർശനം ആഘോഷമാക്കി മാധ്യമപ്രവര്‍ത്തകരും ജനപ്രതിനിധികളും

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് ആക്രമണം.. ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടുജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് ആക്രമണം.. ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു

English summary
communication in mother tong is notbad says minister tp ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X