കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിക്കാം; എല്‍ദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി

Google Oneindia Malayalam News

കൊച്ചി: ബലാത്സഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാന്‍ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതിയുടെ അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് എതിര്‍ക്കുന്ന നിലപാാണ് സര്‍ക്കാരും പരാതിക്കാരിയും സ്വീകരിച്ചത്. എന്നാല്‍ ഹൈക്കോടതി രഹസ്യ മൊഴി പരിശോധിക്കാന്‍ ഇപ്പോള്‍ അനുമതി നല്‍കുകയായിരുന്നു .

മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളത്. മൊഴിയുടെ പകര്‍പ്പ് നല്‍കരുതെന്നാണ് സര്‍ക്കാരും പരാതിക്കാരിയും കോടതിയോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ രഹസ്യമൊഴി പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാദിവസവും ഹാജരാകണമെന്ന് ഇടക്കാല ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്.

mla

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയെ നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടിനല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. ഒളിവിലായിരുന്ന എംഎല്‍എ മൂന്‍കൂര്‍ ജാമ്യത്തിന് പിന്നാലെയായിരുന്നു പുറത്തുവന്നത്.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസീലാണ് എല്‍ോദസ് ചോദ്യം ചെയ്യലിന് ഹാജര്‍ ആയത്. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നില്‍ എംഎല്‍എ എത്തിയത്. ആദ്യം ബലാത്സംഗത്തിനല്ല കേസെടുത്തിരുന്നത്. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്ത സംഭവത്തിലായിരുന്നു കേസെടുത്തത്. പിന്നീട് യുവതി നല്‍കിയ മൊഴിയിലാണ് ബലാത്സംഗ വകുപ്പ് കൂടി ചുമത്തിയത്. എല്‍ദോസ് കുന്നിപ്പിള്ളില്‍ ബലാത്സംഗം ചെയ്തതെന്ന മൊഴിയില്‍ പരാതിക്കാരി ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുന്നപ്പിള്ളിക്കു എതിരെ ബലാത്സംഗത്തിന് കേസെടുത്തത്.

എന്നാല്‍ ഇതിനിടെ, പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ അധ്യാപിക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നല്‍കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നല്‍കിയ രഹസ്യം മൊഴിയില്‍ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നല്‍കിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.

 ഡല്‍ഹി എംസിഡി തിരഞ്ഞെടുപ്പ്: പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം നല്‍കി ബിജെപി തൂത്തുവാരുമോ? ഡല്‍ഹി എംസിഡി തിരഞ്ഞെടുപ്പ്: പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം നല്‍കി ബിജെപി തൂത്തുവാരുമോ?

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിലിനെ കെ പി സി സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ പി സി സി അംഗമായ എല്‍ദോസിനെ ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. എം എല്‍ എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആണു നടപടിയെന്നുമാണ് നേതൃത്വം അറിയിച്ചത്.

English summary
complainant's confidential statement can be examined; High Court gives permission to Eldhos Kunnappilly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X