Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫാന്‍ കറങ്ങുന്ന ശബ്ദം പോലും, ആ റൂമില്‍ നടന്ന എല്ലാം റെക്കോര്‍ഡഡാണ്'; വെളിപ്പെടുത്തി പരാതിക്കാരി

തിരുവനന്തപുരം: പിസി ജോര്‍ജിനെതിരായ പീഡനക്കേസ് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് കോടതി വൈകീട്ടോടെ ജാമ്യം അനുവദിച്ചിരുന്നു. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഫാരിസ് അബൂബ്ക്കറുമാണെന്നാണ് പി സി ജോര്‍ജ് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ചത്. എന്നാല്‍ ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട തെളിവുകളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് പരാതിക്കാരി. റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ ചര്‍ച്ചയിലാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.

സാനിയ...ഈ ക്യൂട്ട്‌നെസാണ് ഞങ്ങളെ മയക്കുന്നത്; അടിപൊളി ലുക്കാണ് കേട്ടോ, വൈറല്‍ ചിത്രങ്ങള്‍

1

ഫെബ്രുവരി പത്താം തീയതി പി സി ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് പരാതിക്കാരി ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുന്നത്. പത്താം തീയതി അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ സോളാറിനെ കുറിച്ചുള്ള സംഭാഷണം ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കുറിച്ച് സംസാരിക്കാനാണ് അവിടെ പോയത്.

2

അന്ന് ആ ഡോറിലെത്തുന്ന സമയം മുതല്‍ തിരിച്ച് ആ റൂമില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം വരെ എന്റെ വോയിസ് റെക്കോര്‍ഡര്‍ ഓണായിരുന്നു. അക്കാര്യം പാവം പി സി ജോര്‍ജിന് അറിയുമായിരുന്നില്ല. കാര്യം, ഒരു സ്വപ്‌നയെന്ന് പറയുന്ന വ്യക്തിയെ പറ്റി പെട്ടെന്ന് ഒരു സംഭാഷണം നടത്തി എന്നോട് ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ അതില്‍ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് മണത്തതാണ്.

3

പത്താം തീയതി റൂമില്‍ നടന്ന എല്ലാ സംഭാഷണങ്ങളും, ഒരു ഫാന്‍ കറങ്ങുന്നതിന്റെ സംഭാഷണം പോലും റെക്കോര്‍ഡഡാണ്. 2022 പെബ്രുവരി പത്തിനാണ് അദ്ദേഹത്തെ കണ്ടത്. പൊതുജനത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ ഗിമ്മിക്കുകള്‍ വച്ച് പെ്ാടിയിടാന്‍ സാധിക്കും. എന്നാല്‍ പൊലീസിന്റെ മുന്നില്‍ അദ്ദേഹത്തിന് ഒരു കളി കളിക്കാന്‍ പറ്റില്ല.

4

എന്നെ ശല്യപ്പെടുത്തുമെന്ന ചിന്ത കൊണ്ടല്ല അതൊക്കെ റെക്കോര്‍ഡ് ചെയ്തത്. അന്ന് ബല പ്രയോഗം നടത്തിയതിന്റെ എല്ലാ റെക്കോര്‍ഡുകളുമുണ്ട്. മുഖ്യമന്ത്രി കള്ളനാണെന്നും ഡോളര്‍ കടത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ പി സി ജോര്‍ജ് പറഞ്ഞെന്നും പരാതിക്കാരി പറയുന്നു. സ്വപ്‌ന ജയിലില്‍ വച്ച് പറഞ്ഞത് മുഖ്യമന്ത്രി അനാവശ്യമായി വലിച്ചിട്ടതുകൊണ്ടാണ് എനിക്ക് ജാമ്യം പോലും കിട്ടാത്തത് എന്നാണ്.

5

കോഫെ പോസെ ചുമത്തി ജാമ്യം പോലും കിട്ടില്ലെന്ന് പറഞ്ഞ സ്വപ്‌ന സുരേഷിനെയാണ് എനിക്കറിയുന്നത്. അപ്പോള്‍ ഇതില്‍ ഒരു കൂട്ടം ആളുകള്‍ എന്തോ ഒരു ഗൂഡാലോചന നടത്തുന്നുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പൊലീസുമായി ഒത്തുകളിയുണ്ടോ എന്ന അവതാരകന്‍രെ ചോദ്യത്തെയും പരാതിക്കാരി തള്ളി.

6

ഈ കേസിനകത്ത് ഒരു ഒത്തുകളിയുമില്ല. ഇതിന്റെ നിയമ വശങ്ങളുമായി ഒരു മാസം മുന്നേ ചലിക്കുന്നുണ്ടായിരുന്നു. യു ഡി എഫ് ഭരണകാലത്ത് മാധ്യമങ്ങളില്‍ എന്നെ ചര്‍ച്ചയാക്കിയപ്പോള്‍, എന്നെ ഒരു നാലാംകിട സ്ത്രീയെന്ന നിലയിലേക്ക് അധപതിച്ചപ്പോള്‍ ഞാന്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ വന്നില്ല എന്നുള്ളതാണ് വാസ്തവമെന്ന് പരാതിക്കാരി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+