കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ നിശാന്തിനെതിരെ പോലീസില്‍ പരാതി; കേസെടുത്തില്ലെങ്കില്‍ കോടതിയിലേയ്ക്ക്

Google Oneindia Malayalam News

തൃശൂര്‍: കേരള വര്‍മ കോളേജിലെ അധ്യാപികയായ ദീപ നിശാന്തിനെതിരെ പോലീസില്‍ പരാതി. വിദ്യാര്‍ത്ഥികളെ തമ്മില്‍ തല്ലിയ്ക്കാന്‍ ശ്രമിച്ചു എന്ന രീതിയില്‍ ആണ് പരാതി.

ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റും അതിനെ എതിര്‍ത്ത് എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ആയിരുന്നു കേരള വര്‍മയില്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വിഷയത്തില്‍ ബീഫ് ഫെസ്റ്റിനെ പിന്തുണച്ച് ദീപ ടീച്ചര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു.

ടീച്ചര്‍ക്കെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ അവര്‍ കുറ്റക്കാരിയല്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരാതി.

തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍

തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍

തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ദീപ നിശാന്തിനെതിരെ പരാതി നല്‍കിയിരിയ്ക്കുന്നത്. തൃശൂര്‍ സ്വദേശി സുരേഷ് ആണ് പരാതിക്കാരന്‍.

വിദ്യാര്‍ത്ഥികളെ തമ്മില്‍ തല്ലിച്ചു?

വിദ്യാര്‍ത്ഥികളെ തമ്മില്‍ തല്ലിച്ചു?

ദീപ നിശാന്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ദീപ നിശാന്തിന്റെ പ്രതികരണം കാമ്പസ്സില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടാന്‍ ഇടയാക്കിയെന്നും പരാതിയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയുടെ പിന്തുണ

സോഷ്യല്‍ മീഡിയയുടെ പിന്തുണ

ദീപ ടീച്ചര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയ പിന്തുണയുമായി എത്തുകയായിരുന്നു. ടീപ ടീച്ചര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹാഷ്ടാഗുകള്‍ സൃഷ്ടിയ്ക്കപ്പെട്ടു.

അന്വേഷണഭീഷണി

അന്വേഷണഭീഷണി

ദീപ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായിരുന്നു എന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്‌കരന്‍ നായര്‍ ആദ്യം പറഞ്ഞത്. അധ്യാപികയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ പുറത്താക്കുമെന്നും പറഞ്ഞിരുന്നു.

ടീച്ചര്‍ക്ക് ക്ലീന്‍ ചിറ്റ്

ടീച്ചര്‍ക്ക് ക്ലീന്‍ ചിറ്റ്

ദേവസ്വം ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ദീപ ടീച്ചര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. അധ്യാപിക നല്‍കിയ വിശദീകരണവും ബോര്‍ഡിന് ബോധിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്ന് കരുതിയിരിയ്ക്കുമ്പോഴാണ് പുതിയ പരാതി.

കേസെടുത്തില്ലെങ്കില്‍

കേസെടുത്തില്ലെങ്കില്‍

തന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ കോടതിയെ സമീപിയ്ക്കും എന്നാണ് പരാതിക്കാരനായ സുരേഷ് പറയുന്നത്.

പരാതി നിലനില്‍ക്കുമോ

പരാതി നിലനില്‍ക്കുമോ

അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. പുതിയ പരാതിയില്‍ പോലീസ് എന്ത് നടപടിയെടുക്കും എന്നാണ് കാത്തിരിയ്ക്കുന്നത്.

English summary
Kerala Varma College Controversy: Complaint against Deepa Nisanth at Thrissur West Police Station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X