തൃശൂരില്‍ ആറ് വയസ്സുകാരന്റെ കണ്ണില്‍ മുളക് തേച്ച് അധ്യാപികമാരുടെ ക്രൂരത
തൃശൂര്‍: ആറ് വയസ്സുകാരനായ യുകെജി വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ അധ്യപികമാര്‍ മുളക് തേച്ചതായി പരാതി. കടപ്പുറം തൊട്ടാപ്പ് ബദര്പള്ളിക്കടുത്തുള്ള ആല്‍ബര്‍ട്ട് ഐന്സ്റ്റീന് മോഡല്‍ ഇംഗ്ലീഷ് സ്കൂളിലാണ് സംഭവം.
കടപ്പുറം സ്വദേശിയായ റമളാന്‍ ഷുഹൈബിന്റെ മകനാണ് അധ്യാപകരുടെ പീഡത്തിന് ഇരയായി എന്ന് പരാതിപ്പെട്ടത്. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒരു അധ്യാപികക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചു എന്ന ആരോപണം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു. പേടിപ്പിക്കാന്‍ വേണ്ടി മുളക് കാണിക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണ് വിശദീകരണം. അങ്ങനെയെങകില് തന്നെയും ഒരു എല്‍കെജി വിദ്യാര്‍ത്ഥിയെ ഇത്തരത്തില്‍ ഭയപ്പെടുത്താമോ എന്ന ചോദ്യവും ശേഷിക്കുന്നു.
സ്കൂളില്‍ വഴക്കുണ്ടാക്കിയതിനാണത്രെ ഇത്തരത്തില്‍ ശിക്ഷ നടപ്പാക്കിയത്. ഓഫീസിലേക്ക് വിളിച്ച് വരുത്തി, ഒരു അധ്യാപിക പിടിച്ചുവക്കുകയും മറ്റൊരു അധ്യാപിക കണ്ണില്‍ മുളക് തേക്കുകയും ആണ് ഉണ്ടായതെന്നാണ് കുട്ടി വീട്ടുകാരോടും പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും പറഞ്ഞത്. സ്കൂള്‍ തോട്ടത്തില്‍ നിന്നാണ് അധ്യാപിക മുളക് എടുത്തതെന്നും പറയുന്നു.
സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് സംശയം തോന്നിയത്. ഇനി സ്കൂളില്‍ പോകില്ലെന്ന് വാശിപിടിച്ചപ്പോഴാണ് വിശദമായി അന്വേഷിച്ചത്. അപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications