ഓര്‍ക്കാട്ടേരിയില്‍ സിപിഎം ആര്‍എംപിഐ സംഘര്‍ഷം, 4 പേര്‍ക്ക് പരിക്ക്

  • Posted By: Desk
Subscribe to Oneindia Malayalam

വടകര : ഓര്‍ക്കാട്ടേരിയില്‍ സിപിഎം-ആര്‍എംപിഐ സംഘര്‍ഷത്തില്‍ 4 പേര്‍ക്ക്പരിക്ക്. റവല്യൂഷണറി യൂത്ത് ഒഞ്ചിയം മേഖലാ സെക്രട്ടറിപിഎം അഖിത്ത്,സിപിഎം പ്രവര്‍ത്തകരായ ഓര്‍ക്കാട്ടേരി സ്വദേശി മിഥുന്‍, എളങ്ങോളി സ്വദേശിഅര്‍ജുന്‍, ഡിവൈഎഫ്‌ഐ കുരുക്കിലാട് മേഖലാ ട്രഷറര്‍ സിബില്‍ ബാബുഎന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രിഓര്‍ക്കാട്ടേരി ചന്തയില്‍ നിന്ന് പ്രദര്‍ശനങ്ങള്‍ കണ്ടു വരുന്നതിനിടയിലാണ് ഓര്‍ക്കാട്ടേരി ടൗണില്‍ വച്ച് റവല്യൂഷണറി യൂത്ത് ഒഞ്ചിയംമേഘലാ സെക്രട്ടറി പിഎം അഖിത്തിന് അക്രമമേറ്റത്. തുടര്‍ന്ന് നടന്നസംഘര്‍ഷത്തിലാണ് സിപിഎം പ്രവര്‍്ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്.

കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

അക്രമത്തില്‍ കണ്ണിന് സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഖിത്കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റസിപിഎം പ്രവര്‍ത്തകരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ പാശ്ചാതലത്തില്‍സിപിഎം-ആര്‍എംപി ഓഫീസുകള്‍ക്ക് നേരെ അക്രമവും, ഇരുപാര്‍ട്ടികളുടെയുംപ്ചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍പൊലീസ് കേസെടുത്തിട്ടുണ്ട്.യാതൊരു വിധ പ്രകോപനവും ഇല്ലാതെ ഓര്‍ക്കാട്ടേരിചന്തയും, ഉത്സവങ്ങളുംസമാധാനപരമായി പോകുന്നതിനിടയിലാണ് സിപിഎം ആസൂത്രിതമായി അക്രമംനടത്തിയതെന്ന് ആര്‍എംപി നേതാക്കള്‍ ആരോപിച്ചു.

rmpi

അക്രമം നടക്കുമ്പോള്‍പൊലീസ് സ്ഥലത്തുണ്ടെന്നും പൊലീസ് ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്നതാണ്സഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.പൊലീസിനന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം ആക്രമണത്തില്‍ ആര്‍എംപിഐഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. ഉന്നത പോലീസ് അതികൃതര്‍ ഇടപെട്ട്ആക്രമണം തടയാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നിലെങ്കില്‍,ബഹുജനങ്ങളെഅണിനിരത്തി ചെറുക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു

English summary
Conflict between RMPI and CPM in Orkatteri, four injured.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്