കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് ബാർ ജീവനക്കാരും ഗുണ്ടാസംഘവും തമ്മിൽ സംഘർഷം

Google Oneindia Malayalam News

കാസറഗോഡ്: മുൻ കൊലക്കേസ് പ്രതിയുടെ ഗുണ്ടാസംഘവും നുള്ളിപ്പാടിയിലെ ബാർ ജീവനക്കാരും തമ്മിലുണ്ടായ തർക്കം ഒത്തു തീർപ്പാക്കിയതും പിന്നീട് ഉണ്ടായ തീപിടപത്തവും ദുരൂഹത കൂട്ടുന്നു. മൂന്ന് ദിവസം മുമ്പാണ് ബാറിൽ തർക്കം ഉണ്ടായത്.കൊലക്കേസ് പ്രതിയുടെ ഗുണ്ടാസംഘത്തിൽപെട്ട രണ്ട് പേർ മദ്യപിച്ചുകൊണ്ടിരിക്കെ ബാർ അടയ്ക്കാൻ സമയമായെന്നും, പുറത്തുപോകണം എന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 30 കോടിയുടെ ലഹരിവസ്തു പിടിച്ചെടുത്തു രണ്ട് പേര്‍ പിടിയില്‍കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 30 കോടിയുടെ ലഹരിവസ്തു പിടിച്ചെടുത്തു രണ്ട് പേര്‍ പിടിയില്‍

എന്നാൽ വാങ്ങിയ മദ്യം കുടിച്ചുതീർക്കാതെ പോകാൻ പറ്റില്ലെന്ന് സംഘവും പറഞ്ഞു. പോലീസിനെ വിളിക്കുന്നതിന് പകരം ബാർ ജീവനക്കാർ ഇവരെ അടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ചിലർ ചേർന്ന് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

 crimeinnoida

വിവരമറിഞ്ഞ് സംഘത്തിലെ തലവനായ കൊലക്കേസ് പ്രതി ബാറിൽ എത്തിയതോടെയാണ് പ്രശ്‌നം ഗുരുതരമായതെന്ന് ജീവനക്കാർ പറയുന്നു. ഉടൻ തന്നെ ബാർ ഉടമ ആശുപത്രിയിലെത്തി ഇവരെ കാണുകയും ആശുപത്രിചിലവിന് പുറമെ 8000 രൂപ നൽകുകയും ചെയ്‌തു. തല്ലിയ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ ഇവർ എത്തുകയും ജീവനക്കാരെ തള്ളുകയും ചെയ്‌തിരുന്നു.

പൊലീസിന് പരാതിയൊന്നും ലഭിക്കാത്തതിനാൽ കേസെടുത്തിൽ. ഇതിന് പിന്നാലെയാണ് ബാറിൽ തീപിടിത്തം ഉണ്ടായത്. ബാറിലെ ഗുണ്ടായിസവും കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണവും ചെറുക്കണമെന്നും വീണ്ടും സംഘർഷത്തിലേക്ക് നയിക്കരുതുമെന്നാണ് നാട്ടുകാരുടെ ആവശ്യം

English summary
conflict in bar was solved by giving money in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X