Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരനും ചെന്നിത്തലയും തമ്മില്‍ ഇത്ര വലിയ പ്രശ്‌നമുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്: വിഡി സതീശന്‍

തിരുവനന്തപുരം: തന്നെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് താനെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഗ്രൂപ്പുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പണിയും ഇല്ലാതായ ചിലരാണ് താന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം നടത്തി കുത്തി തിരിപ്പിന് ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ് ഈ നേതാക്കളെന്നും സതീശന്‍ കുറ്റപ്പെടുത്തി. നേതൃത്വം കൈമാറ്റം ചെയ്യുന്നതിനെ അതേ രീതിയില്‍ മനസിലാക്കാനാകണം. എല്ലാ പരിധിയും വിട്ട് പോയാല്‍ ഇത് കൈകാര്യം ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കെ മുരളീധരനും രമേശ് ചെന്നിത്തലയും എല്ലാം പറഞ്ഞു തീര്‍ത്തത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മില്‍ ഇത്ര വലിയ പ്രശ്‌നമുണ്ടായിരുന്നു എന്ന് തനിക്കറിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുരളീധരനും ചെന്നിത്തലയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാണ്.

1

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാറിയെങ്കില്‍ കോണ്‍ഗ്രസിനാണ് അതുകൊണ്ട് നേട്ടമെന്നും സതീശന്‍ വ്യക്തമാക്കി. പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് എം പിമാര്‍ കത്ത് അയച്ചതില്‍ തെറ്റില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും സതീശന്‍ പറഞ്ഞു. തനിക്ക് ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നാല്‍ കോണ്‍ഗ്രസിലുള്ള എല്ലാ അധികാരസ്ഥാനങ്ങളും വിടുമെന്നും സതീശന്‍ ആവര്‍ത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്നും സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുധാകരനുമായി അനുരജ്ഞനത്തിലെത്തി ഡി സി സി പട്ടിക പ്രഖ്യാപിക്കാനാണ് സതീശന്റെ ശ്രമം.

2

എം പിമാര്‍ പരാതി ഉന്നയിച്ചെന്ന് കാണിച്ചാണ് ഹൈക്കമാന്റ് പുനസംഘടന നിര്‍ത്തി വെപ്പിച്ചത്. അതേസമയം കെ സി വേണുഗോപാലും വി ഡി സതീശനും തന്നെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നോ എന്ന സംശയവും സുധാകരനുണ്ട്. ഇതാണ് പഴയ ഐ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും മുരളീധരനും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് സതീശനും വേണുഗോപാലിനുമെതിരായ നീക്കത്തില്‍ സുധാകരനൊപ്പം ചേരാന്‍ കാരണം.

3

അതേസമയം ഹൈക്കമാന്റിന് പരാതി നല്‍കിയ എട്ട് എം പിമാരുമായും വി ഡി സതീശന്‍ പല തലത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്. എന്നാല്‍ പുനഃസംഘടന ഹൈക്കമാന്റ് തടഞ്ഞതിന് പിന്നില്‍ കെ സി വേണുഗോപാലിന്റെ നീക്കമാണെന്ന ആക്ഷേപം സുധാകരനൊപ്പം നിലകൊള്ളുന്ന നേതാക്കള്‍ക്കുമുണ്ട്. കെ പി സി സി അധ്യക്ഷനെ വിശ്വാസത്തിലെടുത്ത് മാത്രമേ ഹൈക്കമാന്റ് മുന്നോട്ട് പോകുകയുള്ളൂവെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
    4

    രണ്ടു മാസമായി തുടരുന്ന പുനഃസംഘടനാ പ്രക്രിയ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന സൂചനയാണ് സുധാകരന്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കു നല്‍കിയിരുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയ്‌ക്കൊപ്പം എ കെ ആന്റണിയെ സുധാകരന്‍ സന്ദര്‍ശിച്ചിരുന്നു. അതിനിടെ സുധാകരനും സതീശനും ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. വലിയ ജില്ലകളില്‍ 25 പേരെയും ചെറിയ ജില്ലകളില്‍ 15 പേരെയുമാണു ഡി സി സി ഭാരവാഹികളായി നിയോഗിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും 200-300 പേരുകളാണ് എത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+