കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഹാരം കാണാനാവാതെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം: ജോസഫിന്‍റെ 2 നിര്‍ദ്ദേശങ്ങളും തള്ളി മാണി വിഭാഗം

Google Oneindia Malayalam News

കോട്ടയം: നേതൃത്വ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസില്‍ രൂക്ഷമാവുന്നു. ജൂണ്‍ ഒമ്പതിന് മുന്‍പ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കാനുള്ള ജോസഫ് വിഭാഗത്തിന്‍റെ തീരുമാനത്തിനെതിരെ പരസ്യ നിലപാടുമായി ജോസ് കെ മാണി വിഭാഗം രംഗത്ത് എത്തി. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കേണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട്.

പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാനാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ക്കേണ്ടത്. യോഗം വിളിച്ചു ചേര്‍ക്കുന്നതിലൂടെ താനാണ് ചെയര്‍മാനാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് ജോസഫിന്‍റേതെന്നാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്. ലയനസമയത്തെ ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും മാണി വിഭാഗം മുന്നോട്ടു വെക്കുന്നു.

<strong> ജീവനെടുക്കാന്‍ മാത്രം ശെല്‍വരാജ് എന്ത് തെറ്റ് ചെയ്തു; കോണ്‍ഗ്രസ് മറുപടി നല്‍കണമെന്ന് കോടിയേരി </strong> ജീവനെടുക്കാന്‍ മാത്രം ശെല്‍വരാജ് എന്ത് തെറ്റ് ചെയ്തു; കോണ്‍ഗ്രസ് മറുപടി നല്‍കണമെന്ന് കോടിയേരി

അതേസമയം, തര്‍ക്കപരിഹാരം എന്ന നിലയില്‍ രണ്ട് ഫോര്‍മുലകളാമ് ജോസഫ് വിഭാഗം മുന്നോട്ടു വെയ്ക്കുന്നത്. പിജെ ജോസഫിനെ ചെയര്‍മാനാക്കി ജോസ്കെ മാണിയെ വര്‍ക്കിങ് ചെയര്‍മാനാക്കണം എന്നാണ് ആദ്യ ഫോര്‍മുല. ഈ ഫോര്‍മുല പ്രകാരം സിഎഫ് തോമസിന് നിയമസഭാ നേതാവിന്‍റെ സ്ഥാനം നല്‍കും.

km

സിഎഫ് തോമസിനെ ചെയര്‍മാനാക്കിയുള്ളതാണ് രണ്ടാമത്തെ തര്‍ക്കപരിഹാര ഫോര്‍മുല. സിഎഫിനെ ചെയര്‍മാനാക്കുമ്പോള്‍ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും നിയസഭ കക്ഷി നേതാവിന്‍റെ പദവിയും ജോസഫിനായിരിക്കും. ജോസ് കെ മാണിക്ക് ലഭിക്കുക ഡപ്യൂട്ടി ചെയര്‍മാന്‍റെ പദവിയായിരിക്കും.

<strong>'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്</strong>'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

രണ്ട് നിര്‍ദ്ദേശങ്ങളിലും ജോസ് കെ മാണിക്ക് അധ്യക്ഷ പദവി നിഷേധിക്കുന്നതിനാല്‍ ഇവ രണ്ടും മാണി വിഭാഗം തള്ളിക്കളയുകയാണ്. പിജെ ജോസഫിനെ ചെയര്‍മാനാക്കാന്‍ തയ്യാറാല്ല. സിഎഫ് തോമസിനെ ചെയര്‍മാനാക്കിയാല്‍ വര്‍ക്കിങ് ചെയര്‍മാനാകാന്‍ തയ്യാറാണ്. പക്ഷെ പിന്നീട് ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കുമെന്ന ഉറപ്പ് കിട്ടണമെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ നിലപാട്.

English summary
conflict in in between kerala congress m leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X