ജനതാദൾ (എസ്) യോഗത്തിൽ കയ്യാങ്കളി,ജില്ലാ സെക്രട്ടറിയ്ക്ക് മർദ്ദനമേറ്റു

  • Posted By:
Subscribe to Oneindia Malayalam

വടകര: ജനതാദൾ (എസ്) വടകര മണ്ഡലം കമ്മറ്റി യോഗത്തിൽ കൈയ്യാങ്കളിയും,കസേരയേറും പാർട്ടി ജില്ലാ സെക്രട്ടറിയ്ക്ക് മർദ്ദനമേറ്റു.ഇന്നലെ വൈകീട്ട് റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗമാണ് അക്രമത്തിലും,കൈയ്യാങ്കളിയിലും അവസാനിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറി ടി.കെ.ഷെരീഫിനാണ് മർദ്ദനമേറ്റത്.

ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സംഭവം. വടകര സഹകരണ റൂറൽ ബേങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് യോഗം വിളിച്ചു ചേർത്തത്പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യയെ അംഗീകരിക്കാത്ത പ്രേംനാഥ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് പാർട്ടി വടകര മണ്ഡലം കമ്മറ്റി.ജില്ലാ കമ്മറ്റി തീരുമാനിക്കുന്ന പരിപാടികളൊന്നും തന്നെ പ്രേംനാഥ് വിഭാഗം വടകരയിൽ നടത്താറില്ല.

janathadal

പാർട്ടി ദേശീയ സമിതി അംഗം അഡ്വ:എം.കെ.പ്രേംനാഥ്ത്ത,മുൻ ജില്ലാ പ്രസിഡണ്ട് ഇ.പി.ദാമോദരൻ,സംസ്ഥാന സമിതി അംഗം പി.നാണുമാസ്റ്റർ,എന്നിവർ യോഗത്തിൽ സംസാരിച്ച ശേഷം അഡ്വ:ഇ.എം.ബാലകൃഷ്ണൻ പ്രസംഗിക്കുന്നതിനിടയിലാണ് ഒരു വിഭാഗം ബഹളം വെച്ചത്.ബഹളം കൈയ്യാങ്കളിയിൽ എത്തിയതോടെയാണ് ഷെരീഫിന് മർദ്ദനമേറ്റത്.ഇതിനിടയിൽ കസേരയേറും ഉണ്ടായി.രണ്ട് കസേരകൾ തകർന്നു. പുറത്തു നിന്നുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഘർഷം ഉണ്ടായതോടെ റൂറൽ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാതെ യോഗം പിരിച്ചു വിട്ടു.

കഴിഞ്ഞ കുറച്ച് കാലമായി ജനതാദൾ എസിനകത്ത് അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ് .പ്രേംനാഥിനൊപ്പം പാർട്ടിയിലെത്തിയ നേതാക്കളെയും പ്രവർത്തകരെയും വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ, കയ്യേറ്റത്തെ കുറിച്ച് പ്രതികരിക്കാൻ വടകരയിലെ ജനതാദൾ (എസ് )നേതാക്കൾ കൂട്ടാക്കിയില്ല.

സംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദിക്കും ജനങ്ങളെ വഞ്ചിക്കുന്നു: ആഞ്ഞടിച്ച് ജെയ്റ്റ്ലി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Conflict in Janatadal party-Secretary got injured

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്