Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം

തിരുവനന്തപുരം: നിലപാടുകളുടെ കാര്യത്തില്‍ വ്യത്യസ്തത പിന്തുടരുന്ന പിസി ജോര്‍ജ്ജ് ബിജെപിയുമായി ചേര്‍ന്ന് പുതിയ പരീക്ഷണത്തിന് ഇറങ്ങുമ്പോള്‍ വളരെ കൗതുകത്തോടെയാണ് രാഷ്ട്രീയ കേരളം ഈ കൂട്ടുകെട്ടിനെ നോക്കികാണുന്നത്. പിസി തോമസിന് ശേഷം കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് ബിജെപി പാളയത്തില്‍ എത്തുന്ന നേതാവാണ് പിസി ജോര്‍ജ്ജ്.

നിയമസഭയിലും ബിജെപിക്ക് ഒപ്പമാണെന്നായിരുന്നു പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ശബരിമലയിലെ ഭക്തര്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം സൂചിപ്പിക്കാന്‍ കറുത്ത വേഷം അണിഞ്ഞുകൊണ്ടായിരുന്നു പിസി ജോര്‍ജ്ജും ഒ രാജഗോപാലും കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്തിയത്. അതേ സമയം ബിജെപിയുമായുള്ള ബന്ധം പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയില്‍ അസ്വാസരങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

ജനപക്ഷത്തില്‍

ജനപക്ഷത്തില്‍

ബിജെപിയുമായി സഖ്യം ചേരാനുള്ള പിസി ജോര്‍ജ്ജിന്റെ നീക്കത്തിനിതെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷത്തില്‍ ശക്തമായ എതിര്‍പ്പാണ് രൂപം കൊള്ളുന്നത്. പിസി ജോര്‍ജ്ജ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന വിമര്‍ശനം.

ബിജെപിയുമായി ചേര്‍ന്നത്

ബിജെപിയുമായി ചേര്‍ന്നത്

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പിസി ജോര്‍ജ്ജിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്.

പൂഞ്ഞാറില്‍ ജയിച്ചത്

പൂഞ്ഞാറില്‍ ജയിച്ചത്

എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയ അംഗങ്ങളില്‍ ഭൂരിപക്ഷം നേതാക്കളും ബിജെപിയുമായുള്ള സഖ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബിജെപിയുടെ വോട്ട് കിട്ടിയത് കൊണ്ടല്ല പൂഞ്ഞാറില്‍ വിജയിക്കാന്‍ കഴിഞ്ഞത്.

മതന്യൂനപക്ഷങ്ങളുടെ പിന്തുണ

മതന്യൂനപക്ഷങ്ങളുടെ പിന്തുണ

മതന്യൂനപക്ഷങ്ങളുടെ അടക്കം വലിയ പിന്തുണ കിട്ടിയത് കൊണ്ട് മാത്രമാണ് പൂഞ്ഞാറില്‍ വിജയിക്കാന്‍ കഴിഞ്ഞത്. ബിജെപിയുമായി സഖ്യത്തിലെത്തുന്നതോടെ അവരും പിന്തുണ കിട്ടാതാവുമെന്നും ചെറിയ പാര്‍ട്ടികള്‍ക്ക് ബിജെപി വേണ്ടത്ര പ്രാധാന്യം നല്‍കില്ലെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

എടുത്ത് ചാട്ടം

എടുത്ത് ചാട്ടം

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള അംഗങ്ങളും ബിജെപി ബന്ധത്തിനെതിരെ രംഗത്ത് വന്നുവെന്നാണ് വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുപക്ഷവുമായി ഉണ്ടായിരുന്ന ധാരണ അവസാനിപ്പിച്ചതിനേയും ചിലര്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ എടുത്ത് ചാടി തീരുമാനം എടുക്കേണ്ടതില്ലായിരുന്നെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

ന്യായീകരണം

ന്യായീകരണം

അതേസമയം ബിജെപി സഖ്യത്തെ യോഗത്തില്‍ പിസി ജോര്‍ജ്ജ് ശക്തമായി ന്യായീകരിച്ചു. ഇരുമുന്നണികളും ഒഴിവാക്കിയതിനാല്‍ എന്‍ഡിഎയുമായി ചേര്‍ന്നെ പറ്റുവെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ ഒറ്റക്ക് നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവസാന വാക്ക്

അവസാന വാക്ക്

പാര്‍ട്ടിയില്‍ അവസാന വാക്ക് തന്റേത് ആയതിനാല്‍ തന്നെ മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിജെപിയുമായുള്ള ബന്ധത്തില്‍ ഉടനടി പിന്‍മാറാന്‍ പിസി ജോര്‍ജ്ജ് തയ്യാറായേക്കില്ല. ജനപക്ഷം എന്ന പാര്‍ട്ടിയേക്കാള്‍ പിസി ജോര്‍ജ്ജ് എന്ന നേതാവ് തന്നെ ശക്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നതിനാല്‍ മറ്റുള്ളവരുടെ എതിര്‍പ്പിന് വലിയ പ്രസക്തിയുമില്ല.

മറ്റു പാര്‍ട്ടികളിലേക്ക്

മറ്റു പാര്‍ട്ടികളിലേക്ക്

ഈ സാഹചര്യത്തില്‍ ഒരു തരത്തിലും ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയാത്ത നേതാക്കള്‍ക്ക് പാര്‍ട്ടി വിട്ടുപോവാനെ കഴിയൂ. ദുര്‍ബലരായ ജനപക്ഷത്തെ പിളര്‍ത്തി മറ്റൊരു പാര്‍ട്ടി ഉണ്ടാക്കാനുള്ള അംഗബലമോ അതിനൊത്ത നോതാക്കളോ പാര്‍ട്ടിയിലും ഇല്ല. അതിനാല്‍ തന്നെ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുക എന്ന മാര്‍ഗ്ഗം മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ ഉള്ളത്.

ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമല വിഷയമായിരുന്നു പിസി ജോര്‍ജ്ജിനെ ബിജെപി പാളയത്തില്‍ എത്തിച്ചത്. സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു തുടക്കം മുതല്‍ തന്നെ പിസി ജോര്‍ജ്ജ് നടത്തിയിരുന്നത്. തന്റെ മണ്ഡലമായ എരുമേലിയിലൂടെ ഒരു സ്ത്രീകളേയും സന്നിധാനത്തേക്ക് കടത്തിവിടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വലിയ വാഗ്ദാനം

വലിയ വാഗ്ദാനം

അതേസമയം പിസി ജോര്‍ജ്ജിനെ ഒപ്പം നിര്‍ത്താന്‍ വലിയ വാഗ്ദാനങ്ങളാണ് ബിജെപി അദ്ദേഹത്തിന് മുന്നില്‍ വെക്കുന്നത്. പിസിയുടെ മകന്‍ ഷോണ്‍ ജോര്‍ജ്ജിന് പത്തനംതിട്ടയില്‍ ലോക്‌സഭാ സീറ്റെന്ന് വാഗ്ദാനം ഇതിനോടകം തന്നെ ബിജെപി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഔദ്യോഗികമായി

ഔദ്യോഗികമായി

നിയമസഭയില്‍ ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതിന് പിന്നാലെ എന്‍ഡിഎയിലേക്ക് പിസി ജോര്‍ജിനെ ബിജെപി ഔദ്യോഗികമായി തന്നെ ക്ഷണിച്ചേക്കും. അതേസമയം എന്‍ഡിഎയുടെ ഭാഗമാകണോ എന്ന കാര്യത്തില്‍ പിസി ജോര്‍ജിന്. ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ബിജെപിയോട് കൂട്ട് കൂടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നവര്‍ കൈവിട്ട് കളയുമോ എന്ന ആശങ്കയും പാര്‍ട്ടിയിലെ തന്നെ എതിര്‍പ്പുമാണ് പിസി ജോര്‍ജിന് വിലങ്ങ് തടിയാവുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+