കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത് മാരത്തോൺ ചർച്ചയ്ക്ക് ശേഷം; പക്ഷേ, രണ്ടില കൈയ്യെത്താ ദൂരത്ത്...

Google Oneindia Malayalam News

കോട്ടയം: അഭിപ്രായ ഭിന്നതകൾക്കും വടംവലികൾക്കും പിന്നാലെയാണ് പാലാ നിയോജക മണ്ഡലം ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്. പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിൽ ഇക്കാര്യത്തിൽ ഭിന്നതയും നിലനിന്നിരുന്നു. നിഷയുടെ പേരായിരുന്നു ആദ്യം സ്ഥാനാർത്ഥിയായി ഉയർന്നു കേട്ടത്. എന്നാൽ പിജെ ജോസഫ് വിഭാഗത്തോടൊപ്പം ജോസ് കെ മാണി വിഭാഗത്തിലെ കുറച്ച് പേർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് നിഷയുടെ സാധ്യത മങ്ങിയത്.

<strong>പാലാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിനായി തന്റെ പേര് നിർദേശിച്ചിരുന്നില്ലെന്ന് നിഷ ജോസ് കെ മാണി</strong>പാലാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിനായി തന്റെ പേര് നിർദേശിച്ചിരുന്നില്ലെന്ന് നിഷ ജോസ് കെ മാണി

പിന്നീട് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കെ ടോമിന് നറുക്ക് വീഴുകയായിരുന്നു. അനിശ്ചിതത്വത്തിനൊടുവിലാണ് ജോസ് കെ മാണി നിർദേശിച്ച സ്ഥാനാർത്ഥിയെ പിജെ ജോസഫ് അംഗീകരിച്ചത്. യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ജോസഫ് വഴങ്ങിയത്. സ്ഥാനാര്‍ത്ഥി തന്നെ രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞതിനാല്‍ ആ പ്രശ്നം ഉദിക്കുന്നില്ലെന്ന് പിജെ ജോസഫ് കടുംപിടുത്തം പിടിക്കുകകയാണ്.

യുഡിഎഫിന് വേണ്ടി പ്രവർത്തിക്കും

യുഡിഎഫിന് വേണ്ടി പ്രവർത്തിക്കും

യുഡിഎഫ് ഐക്യമുന്നണിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞിട്ടുണ്ടെങ്കിലും രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നതലയോട് നേരിട്ട് പറയാതെ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കമ്മീഷന് കത്ത് നൽകി എങ്ങിനെയെങ്കിലും രണ്ടില സ്വന്തമാക്കാനുള്ള നീക്കങ്ങൾ ജോസ് കെ മാണി വിഭാഗം നടത്തുന്നുണ്ട്.

യു‍ഡിഎഫ് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയില്ല

യു‍ഡിഎഫ് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയില്ല


പാലാക്കാരുടെ മനസിൽ പല തലമുറയായി പതിഞ്ഞ ചിഹ്നമാണ് രണ്ടില. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായി ബുക്ക് ചെയ്ത പാലായിലെ ചുവരുകളിൽ രണ്ടില ചിഹ്നം വരച്ചിട്ടുണ്ട്. ജോസഫ് കനിയുന്നില്ലെങ്കിൽ ഇതു മായ്ച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിക്കുന്ന ഏതെങ്കിലും സ്വതന്ത്രചിഹ്നം വരയ്ക്കേണ്ടി വരും. നാർത്ഥി പ്രഖ്യാപനത്തിനൊപ്പം ചിഹ്നത്തിനായി യുഡിഎഫ് നേതാക്കൾ ജോസഫിനു മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ചിഹ്നം അനുവദിക്കാനുള്ള അധികാരം ജോസഫിന്?

ചിഹ്നം അനുവദിക്കാനുള്ള അധികാരം ജോസഫിന്?

ജോസിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കാൻ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജോസഫ് നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോമിൻ. അദ്ദേഹത്തിന് ചിഹ്നം അനുവദിച്ചാൽ അത് അംഗീകരിക്കലാകും. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള കേസിലും അത് ദോഷകരമായി ബാധിക്കും. ജോസ് ചെയർമാനായിട്ടും ചിഹ്നം അനുവദിക്കാനുള്ള അധികാരം ജോസഫിനെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ജോസ് ചിഹ്നം ആവശ്യപ്പെടാതിരിക്കുന്നതും ഇക്കാരണത്താലാണ്.

അധികാരം പിടിച്ചെടുക്കാൻ എളുപ്പം

അധികാരം പിടിച്ചെടുക്കാൻ എളുപ്പം

ചിഹ്നം അനുവദിക്കാനുള്ള അധികാരം പിജെ ജോസഫിനാണെന്ന് സംസ്താന തിരഞ്ഞെടുപ്പ് കമ്മീഷനും സൂചന നൽകിയിട്ടുണ്ട്. ഇനി ജോസ് കെ മാണി വിഭാഗം മറ്റൊരു ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ പിജെ ജോസഫിന് കേരള കോൺഗ്രസ് എമ്മിൽ അധികാരം പിടിച്ചെടുക്കാൻ എളുപ്പമാകുകയും ചെയ്യും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിനാണ്. അതിനകം രണ്ടില ചിഹ്നത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുന്നില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും.

ജോസഫിൽ കീഴടങ്ങി വേണ്ട...

ജോസഫിൽ കീഴടങ്ങി വേണ്ട...


അങ്ങിനെയെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കൊപ്പമായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്ഥാനം. അതേസമയം ജോസഫിന് കീഴടങ്ങി രണ്ടില ചിഹ്നം വേണ്ടെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. സ്വതന്ത്ര ചിഹ്നത്തിലായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും ഉടൻ‌ രാഷ്ട്രീയത്തിലേക്കില്ലെന്നും ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി നേരത്തെ പ്രതികരിച്ചിരുന്നു.

എൻഡിഎ സ്ഥാനാർത്ഥി

എൻഡിഎ സ്ഥാനാർത്ഥി

അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി കോട്ടയം ജില്ല പ്രസി‍ഡന്റ് എൻ ഹരി മത്സരിക്കും. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേന്ദ്ര നേതൃത്വം ഹരിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഹരി തന്നെയായിരുന്നു സ്ഥാനാർത്ഥി. അ്ന് 24 821 വോട്ടുകലാണ് ഹരിക്ക് നേടാൻ കഴിഞ്ഞത്. ഇതോടെ മൂന്ന് മുന്നണികൾക്കും പാലായിൽ സ്ഥാനാർത്ഥിയായി. ഇനി ശക്തമായ പ്രചാരണ നാളുകളാണ് പാലായിൽ.

English summary
Confusion in Kerala Congress over symbol in Pala byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X