കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുലംകുത്തിക്ക് വഴികൊടുക്കൂ'; ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ പിസി ചാക്കോയെ ആക്ഷേപിച്ച് കോണ്‍ഗ്രസുകാര്‍

Google Oneindia Malayalam News

മലപ്പുറം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ എന്‍ സി പി സംസ്ഥാന പ്രസിഡന്റ പി സി ചാക്കോയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആര്യാടന്‍ മുഹമ്മദിന്റെ മൃതദേഹം കണ്ട് മടങ്ങുന്നതിനിടെ പി സി ചാക്കോയെ വീട്ട് മുറ്റത്ത് വെച്ച് 'കുലംകുത്തി' എന്ന് വിളിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുലംകുത്തിക്ക് പോകാന്‍ വഴി കൊടുക്കൂ എന്നായിരുന്നു വിളിച്ച് പറഞ്ഞത്. എന്നാല്‍ ചില പ്രവര്‍ത്തകര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ ആളെ ഉള്‍പ്പെടെ ശകാരിച്ച് പെട്ടെന്ന് തന്നെ രംഗം ശാന്തമാക്കുകയും ചെയ്തു. ആര്യാടന്‍ മുഹമ്മദ് കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല എന്ന് പറഞ്ഞായിരുന്നു പി സി ചാക്കോ അദ്ദേഹത്തെ അനുസ്മരിച്ചത്.

1

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. മലപ്പുറം ജില്ലയില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയത് ആര്യാടനെപ്പോലെ ഉള്ളവരാണെന്നും അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്നു എന്നുമാണ് പി സി ചാക്കോ അനുസ്മരിച്ചത്. കോണ്‍ഗ്രസ് നേതാവും എം പിയുമായിരുന്ന പി സി ചാക്കോ കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി വിട്ട് എന്‍ സി പിയില്‍ ചേര്‍ന്നത്.

'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്

2

പി സി ചാക്കോ നാല് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭയിലെത്തിയിരുന്നു. ഒരു തവണ എം എല്‍ എയുമായി. പി സി ചാക്കോ കോണ്‍ഗ്രസ് വിട്ട സമയത്ത് തന്നെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനൊപ്പം നിന്ന് സ്ഥാനമാനങ്ങള്‍ നേടിയ ശേഷം പാര്‍ട്ടിയെ ഉപേക്ഷിച്ചു എന്നായിരുന്നു പ്രധാന വിമര്‍ശനം.

പനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസിപനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസി

3

അതേസമയം ഇന്നലെ അന്തരിച്ച ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മുക്കട്ട വലിയ ജുമാ മസ്ജിദില്‍ ഒൗദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആര്യാടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇന്നലെ മരിച്ചത്.

പേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടിപേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി

4

രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇന്നലെ തന്നെ നിലമ്പൂരിലെത്തി ആര്യാടന്‍ മുഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. മൂന്ന് മന്ത്രിസഭയിലെ മന്ത്രിയായ ആര്യാടന്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ അതികായരില്‍ ഒരാളായിരുന്നു. 1965 ലും, 1967ലും നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് പരാജയപ്പെട്ടു.

5

1969 ല്‍ ജൂലൈ 28ന് കുഞ്ഞാലി വധകേസില്‍ പ്രതിയാക്കപ്പെട്ടെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1977 മുതല്‍ നിലമ്പൂരില്‍ നിന്ന് മത്സരിച്ച് ഏഴ് തവണ നിയസഭയിലെത്തി. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയിലായപ്പോള്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. പിന്നീട് എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളിലും മന്ത്രിയായി.

English summary
Congress activists insulted PC Chacko who came to pay tribute to Aryadan Muhammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X