രതികുമാർ സിപിഎമ്മിന് ബാധ്യതയാവും: സ്വന്തം ബൂത്തിൽപോലും സ്വാധീനമില്ലാത്ത നേതാവ്, ആഞ്ഞടിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി രതി കുമാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ്. സ്വന്തം ബൂത്തില്‍ പോലും സ്വാധീനമില്ലാത്ത രാഷ്ട്രീയ നേതാവാണ് രതികുമാറെന്നും അദ്ദേഹം സിപിഐഎമ്മിന് ഒരു ബാധ്യതയാവുമെന്നും കോൺഗ്രസ് പറഞ്ഞു. നേതാക്കളെ വശത്താക്കി സ്ഥാനമാനങ്ങള്‍ നേടിയ ശേഷം അത് നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോഴാണ് മറുകണ്ടം ചാടിയതെന്നും കോൺഗ്രസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്.
കെപിസിസി നിര്‍വാഹക സമിതി അംഗം പൊടിയന്‍ വര്‍ഗീസ്, ഡിസിസി ജനറല്‍ സെക്രട്ടറി പി ഹരികുമാര്‍ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് രതികുമാറിനെതിരെ വിമര്‍ശനങ്ങളുയർന്നത്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ബിനാമി ഇടപാട് ആരോപണം ഉന്നയിച്ചുകൊണ്ട് രതികുമാര്‍ രംഗത്തെത്തിയിരുന്നു. കോടീശ്വരനായ കോൺഗ്രസ് നേതാവിനെതിരെ കൊടിക്കുന്നിലെന്റെ ബിനാമി ഇടപാടുകളെ കുറിച്ച് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നും ഇത് സംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും രതികുമാർ ഭീഷണി മുഴക്കിയിരുന്നു. കൊടിക്കുന്നില്‍ സുരേഷ് കോടീശ്വരനായ നേതാവാണെന്നും പാർട്ടി എംപി യായ കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവണമെന്നുള്ള ആവശ്യവും രതി കുമാര്‍ മുന്നോട്ടുവെച്ചിരുന്നു.

കോൺഗ്രസ് വിടാനുള്ള കാരണം കോൺഗ്രസ് നേതാക്കൾക്ക് മുകളിൽ കെട്ടിവെച്ചാണ് രാജിപ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, കെസി വേണുഗോപാൽ എന്നിവർ മൂലമാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന താന്‍ പാര്‍ട്ടി വിട്ടതെന്നും രതികുമാർ ആരോപിച്ചിരുന്നു. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാർട്ടിയിലെ ഇരുനേതാക്കളും കേരളത്തിലെ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്നും കോൺഗ്രസിനുള്ളിൽ ജനാധിപത്യം ഇല്ലാതായെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍
ഇക്കഴിഞ്ഞ സെപ്തംബർ 15നാണ് രതികുമാർ കോൺഗ്രസ് വിട്ടത്. തുടർന്ന് സിപിഎം സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി സെന്ററലെത്തിയ രതികുമാർ സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണനാണ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവായ രതികുമാറിനെ ചുവന്ന ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന രതികുമാർ നേരത്തെ പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കോൺഗ്രസ് നേതാവ് കെപി അനിൽകുമാർ കോൺഗ്രസ് വിട്ട് പുറത്തുപോയതിന് പിന്നാലെയാണ് രതികുമാറിന്റെ രാജി.












Click it and Unblock the Notifications