ഷുഹൈബിനു ഫണ്ടു പിരിക്കാനും വിടില്ല; മര്‍ദനമേറ്റ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആശുപത്രിയില്‍
കോഴിക്കോട്: മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിനുള്ള ഫണ്ട് ശേഖരണത്തിനിടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് മര്‍ദനം. ഉള്ള്യേരി കക്കഞ്ചേരി മനോത്ത് ബൂത്ത് പ്രസിഡന്റായ കൊയിലോത്ത് ഗംഗാധരനാണ് മര്‍ദനമേറ്റത്. മുണ്ടോത്ത്പള്ളി അങ്ങാടിയില്‍വെച്ച് പിരിവെടുക്കുകയായിരുന്ന ഗംഗാധരന്‍. ഇദ്ദേഹത്തെ സിപിഎം പ്രവര്‍ത്തകന്‍ മാണിക്കോത്ത് ബിജു പട്ടികയ്ക്കുകൊണ്ടു തലക്കടിച്ചു എന്നാണു പരാതി. അടികൊണ്ട ഗംഗാധരന്‍ നിലത്തുവീണു. തലയ്ക്കു പിന്നില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ഒപ്പമുള്ളയാളെക്കൂടി നേരിടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറിയതായും ഗംഗാധരന്‍ പറയുന്നു. നിനക്കുകൂടി ഫണ്ട് പിരിച്ചോ എന്നു പറഞ്ഞായിരുന്നത്രെ മര്‍ദനം.
ഉള്ളിയേരി പഞ്ചായത്ത് മുന്‍അംഗമാണ് ബിജു മാണിക്കോത്ത്. ഗംഗാധരന്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അത്തോളി പൊലീസ് കേസെടുത്തു. ഗംഗാധരനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ്, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കെപിസിസി നിര്‍വാഹസമിതി അംഗം കെ. രാമചന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റ് എം. ഋഷികേശന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, കെ.എം ഉമ്മര്‍, ടി. ഗണേഷ് ബാബു, സതീശ് കന്നൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

അധികാരത്തിന്റെ മത്തുപിടിച്ച സിപിഎമ്മിനു സമനില തെറ്റുന്നുവെന്നതാണ് അക്രമങ്ങള്‍ തെളിയിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷുഹൈബ് വധവും ഓര്‍ക്കാട്ടേരി പ്രദേശത്തെ ആര്‍എംപിക്കെതിരായ ആക്രമണങ്ങളും ഗര്‍ഭിണിയെ വയറ്റിനു ചവിട്ടുന്നതുമെല്ലാം ഇതാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications