കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ടീം കേരളത്തിലും തരംഗം.... 11 സീറ്റുകളില്‍ ട്രെന്‍ഡ് മാറ്റി!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നിര്‍ജീവ അവസ്ഥയിലായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ക്യാമ്പ് വന്‍ ആവേശത്തിലായിരുന്നു. ഇതിന്റെ പ്രധാന കാരണം രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ടീമാണെന്ന്് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രതിരോധത്തില്‍ നിന്നിരുന്ന പല സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രചാരണത്തിലൂടെ മുന്നിലെത്തിച്ചത് ഈ ടീമാണ്.

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവുമധികം കൈയ്യടികള്‍ ലഭിക്കുന്നത് സോഷ്യല്‍ മീഡിയ ടീമിനാണ്. മുന്‍കൂട്ടി കണ്ട് രാഹുല്‍ ഓരോ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതാണ് സോഷ്യല്‍ മീഡിയ ടീമിന്റെ പ്രവര്‍ത്തനം. ഇത് വലിയ സ്വാധീനം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ ഇത് തളര്‍ന്ന് കിടന്ന സംഘടനയെ സജീവമാക്കിയെന്നാണ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്.

അഭിപ്രായ സര്‍വേകള്‍

അഭിപ്രായ സര്‍വേകള്‍

കേരളത്തില്‍ ഇതുവരെ വന്ന ഭൂരിഭാഗം സര്‍വേകളിലും, കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. സ്വന്തം സര്‍വേയില്‍ 18 സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു. ഓരോ മണ്ഡലങ്ങളിലെയും കണക്കുകള്‍ ടെക്‌നിക്കല്‍ ടീമാണ് പാര്‍ട്ടിക്ക് കൈമാറുന്നത്. ഇതിനും ഓണ്‍ലൈന്‍ ക്യാമ്പയിന്‍ സഹായകരമായിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഇതുവരെ കാണാത്ത സൈബര്‍ രീതികളാണ് ഇത്തവണ ഉപയോഗിച്ചത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

കേരളത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുക എന്നതായിരുന്നു സോഷ്യല്‍ മീഡിയ വിംഗിന്റെ ചുമതല. ഓരോ മണ്ഡലത്തില്‍ എത്ര കോണ്‍ഗ്രസ് വോട്ടുകളുണ്ട്, നിഷ്പക്ഷ വോട്ടുകളുണ്ട് എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. നിഷ്പക്ഷ വോട്ടുകളാണ് എല്ലാ പാര്‍ട്ടികളെയും എപ്പോഴും വിജയത്തില്‍ എത്തിക്കുന്നത്. ഇവ വന്‍ തോതില്‍ കോണ്‍ഗ്രസിലേക്ക് എത്തിയെന്നാണ് കണക്ക്. 12 സീറ്റ് വരെ നേടാന്‍ ഇത് കോണ്‍ഗ്രസിനെ സഹായിക്കും.

മൂന്ന് മാസത്തിനുള്ളില്‍

മൂന്ന് മാസത്തിനുള്ളില്‍

രാഹുല്‍ ഗാന്ധിയാണ് കേരളത്തില്‍ സോഷ്യല്‍ മീഡിയ വിംഗ് ശക്തിപ്പെടുത്തിയത്. ദേശീയ തലത്തിലെ തന്റെ ടീമിലുള്ളവരെ അദ്ദേഹം കേരളത്തിന്റെ ടീമിന്റെ ഭാഗമായിരുന്നു. ഐടി സെല്ലിന്റെ അധ്യക്ഷ ദിവ്യ സ്പന്ദനയുടെ നേതൃത്വത്തില്‍ കൃത്യമായ നിരീക്ഷണം കേരളത്തിലുണ്ടായിരുന്നു. രാഹുല്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ അടക്കം പ്രമുഖ ടീമുകളുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ജനുവരിയിലാണ് ഈ ടീം ഉണ്ടാക്കിയത്. വെറും മൂന്ന് മാസത്തിനുള്ളിലാണ് സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ ടീം തരംഗമായത്.

രണ്ട് നേതാക്കള്‍

രണ്ട് നേതാക്കള്‍

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിംഗിനെയും വാര്‍ റൂമിനെയും രണ്ട് നേതാക്കളാണ് നയിച്ചത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ് സോഷ്യല്‍ മീഡിയ വിംഗിന്റെ അധ്യക്ഷന്‍. ടീമിനെ നയിച്ചിരുന്നത് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കെപിസിസി പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും മികച്ച പ്രചാരണമാണ് പാര്‍ട്ടിക്കായി നടത്തിയത്.

സുപ്രധാന മണ്ഡലങ്ങള്‍

സുപ്രധാന മണ്ഡലങ്ങള്‍

കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഇവിടെയുള്ള സ്ഥാനാര്‍ത്ഥികളെ ജനപ്രിയരാക്കി നിര്‍ത്തിയത് സോഷ്യല്‍ മീഡിയ ടീമാണ്. മറ്റ് 6 മണ്ഡലങ്ങളിലും ഇതേ രീതി തന്നെയാണ് കോണ്‍ഗ്രസ് പിന്തുടര്‍ന്നത്. കാസര്‍കോടില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും കണ്ണൂരില്‍ സുധാകരനുമാണ് ഏറ്റവുമധികം നേട്ടം ലഭിച്ചത്. ശശി തരൂരിന്റെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ബിജെപിയുടെ രീതികളെ കടത്തി വെട്ടുന്നതായിരുന്നു. തൃശൂരില്‍ ടിഎന്‍ പ്രതാപനെ പ്രചാരണത്തിലൂടെ മുന്നിലെത്തിച്ചതും ഇതേ രീതിയാണ്.

12 വര്‍ഷത്തെ പഴക്കം

12 വര്‍ഷത്തെ പഴക്കം

12 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് കേരളത്തില്‍ വാര്‍റൂം ആരംഭിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ വിംഗ് അടക്കം രമേശ് ചെന്നിത്തലയുടെ കീഴില്‍ ദുര്‍ബമലായിരുന്നു. തിരഞ്ഞെടുപ്പ്, മണ്ഡല വിശകലനത്തിനായി കൃത്യമായ ഡാറ്റ പോലും കോണ്‍ഗ്രസിന് അക്കാലത്തിലായിരുന്നു. എന്നാല്‍ അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ എല്ലാ വളണ്ടിയര്‍മാര്‍ക്കുമായി യോഗം ചേര്‍ന്നിരുന്നു. ഇതില്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ വളരെയധികം സ്വാധീനമുള്ളവരെ പാര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു. ഇവരാണ് ഓരോ സ്ഥാനാര്‍ത്ഥിയുടെയും വിജയസാധ്യത വര്‍ധിപ്പിച്ചത്.

നിറഞ്ഞ കൈയ്യടി

നിറഞ്ഞ കൈയ്യടി

വോട്ടര്‍മാരുമായി നിരന്തരം സമ്പര്‍ക്കമുണ്ടാക്കുന്ന രീതിയും വന്‍ വിജയമായിരുന്നു. കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയ ടീമില്ലാതെ വിജയിക്കാനാവില്ലെന്ന അവസ്ഥയിലാണ്. അതേസമയം സോഷ്യല്‍ മീഡിയ കമ്മിറ്റിയില്‍ മുഴുവന്‍ സമയ മെമ്പര്‍മാരായ മൂന്ന് പേര്‍ മാത്രമാണ് ഉള്ളത്. ബാക്കിയെല്ലാം വളണ്ടിയര്‍മാരാണ്. രാഷ്ട്രീയമായ പല നീക്കങ്ങളും ഇവരെ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയ ടീം പ്രയോഗിച്ചത്. അതേസമയം സിപിഎം സംഘടനാ സംവിധാനം ഉപയോഗിച്ച് നടത്തുന്ന് സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തേക്കാള്‍ ഒരുപടി മുന്നിട്ട് നിന്നതാണ് ഇത്തവണ കോണ്‍ഗ്രസിന് എല്ലാ സര്‍വേയിലും വിജയസാധ്യത പ്രവചിക്കാന്‍ കാരണമായത്.

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

ചൗക്കിദാര്‍ പരാമര്‍ശം തെറ്റിപ്പോയി.... പക്ഷേ മാപ്പുപറയില്ല, സുപ്രീം കോടതിയില്‍ നിലപാടുമായി രാഹുല്‍!ചൗക്കിദാര്‍ പരാമര്‍ശം തെറ്റിപ്പോയി.... പക്ഷേ മാപ്പുപറയില്ല, സുപ്രീം കോടതിയില്‍ നിലപാടുമായി രാഹുല്‍!

English summary
congress brass elates by social media team performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X