Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുദ്ധം ചെയ്യാനുള്ള കെല്‍പൊന്നും കോണ്‍ഗ്രസിനില്ല'; കെ സുധാകരന് കോടിയേരി ബാലകൃഷ്ണന്റെ മറുപടി

ഇടുക്കി: കെ റെയില്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കെ റെയില്‍ പദ്ധതിയുടെ അതിരടയാള കല്ലുകള്‍ പിഴുതു മാറ്റിയാല്‍ കേരളത്തില്‍ പദ്ധതി ഇല്ലാതാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഒന്നും കോണ്‍ഗ്രസിനില്ലെന്നും യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ ആഞ്ഞടിച്ചു.

കല്ലുകള്‍ പിഴുതു മാറ്റിയാല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും ഇത്തരം നടപടികളില്‍ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിനെയും എസ്ഡിപിഐയുടെയും ശ്രമമെന്നും ഈ ശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കണമെന്നും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തെ സര്‍വ്വ ശക്തിയുമുപയോഗിച്ച് സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

1

സിപിഐയുടെ കോണ്‍ഗ്രസ് പുകഴ്ത്തലിനെ സംബന്ധിച്ചും കോടിയേരി പ്രതികരിച്ചിരുന്നു. കാനം രാജേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെയും അദ്ദേഹം ന്യായീകരിക്കാന്‍ മറന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ഒറ്റപെട്ട സംഭവങ്ങളാണെന്നും രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ആണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിക്കേണ്ട കാര്യമില്ലെന്നും പൊലീസിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2

ഇടുക്കി സമ്മേളനം സംബന്ധിച്ച് പുറത്തുവരുന്ന വിവരം പലതും മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിന് പ്രത്യേക മന്ത്രി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്നും സമ്മേളനത്തില്‍ ഒരു പ്രതിനിധിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇടുക്കി സമ്മേളന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വക്രീകരിച്ചു നല്‍കിയെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചു. കെ റെയിലിനെതിരെ ഇന്നലെയാണ് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശക്തമായി രംഗത്തെത്തിയത്. സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്നും തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വെല്ലുവിളിയും നടത്തി. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നാണ് സുധാകരന്റെ ആക്ഷേപം. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

3

ഒരു കാരണവശാലും കെ റെയില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷവും. പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷന്‍ കിട്ടും എന്നത് കൊണ്ടാണെന്നാണ് സുധാകരന്റെ ആരോപണം. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണ്. സുധാകരന്‍ നിലപാട് വ്യക്തമാക്കി.കെ റെയില്‍ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാതെന്നും തന്റേടമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്തണമെന്നും എന്നിട്ട് സംസാരിക്കാമെന്നും ുധാകരന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ജനങ്ങളുടെ മനസമാധാനം തകര്‍ത്ത സംഭവമായി സില്‍വര്‍ ലൈന്‍ മാറി, ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും.

4

കല്ലിടുന്നത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കുറ്റപ്പെടുത്തി. തുടക്കം മുതല്‍ ഒടുക്കം വരെ കുറ്റികള്‍ പിഴുതെറിയുമെന്നാണ് ആഹ്വാനം. കാലഹരണപ്പെട്ട ടെക്‌നോളജിയാണ് സില്‍വര്‍ ലൈനെന്നും ഇ ശ്രീധരനും പരിഷത്തും പദ്ധതിയെ എതിര്‍ക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പഠനം നടത്തുന്ന ഏജന്‍സി സര്‍ക്കാര്‍ നേരിട്ട് തെരഞ്ഞെടുത്ത ഏജന്‍സിയാണ് അത് കൊണ്ട് തന്നെ അവരുടെ പഠന റിപ്പോര്‍ട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+