കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര വിട്ടുകൊടുക്കില്ല; കോണ്‍ഗ്രസ് മത്സരിക്കും

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് അരുവിക്കര മണ്ഡലത്തില്‍ വന്ന ഒഴിവില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ തീരുമാനമായി. യുഡിഎഫ് യോഗമാണ് ഇക്കാര്യത്തില്‍ അന്തിമമായി തീരുമാനമെടുത്തത്. അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും തങ്ങള്‍ക്കു വേണമെന്ന് ആര്‍എസ്പി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആര്‍എസ്പിയുടെ അവകാശവാദം യുഡിഎഫ് തള്ളി. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. കോണ്‍ഗ്രസ് എംഎല്‍എതന്നെ ഡെപ്യൂട്ടി സ്പീക്കറാകുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

congress3-flag

കെ എം മാണിക്കെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആക്ഷേപം ഉന്നയിക്കുന്നതിനെതിരെ കെ എം മാണി യുഡിഎഫിന് താക്കീത് നല്‍കിയതിനെ തുടര്‍ന്നാണിത്.

പരസ്യ പ്രസ്താവന ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കും. വക്താക്കള്‍ മാണിക്കെതിരായ പരാമര്‍ശം നിര്‍ത്തണമെന്നാണ് പൊതുവെ ഉണ്ടാക്കിയ ധാരണ. ബജറ്റ് ദിവസം സഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ കേട്ടു കേള്‍വി പോലും ഇത്താത്തതാണെന്നും സ്വതന്ത്ര ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമാണെന്നും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.

English summary
Congress to contest Aruvikkara assembly seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X