കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎ പീഡിപ്പിച്ചതിന് ജനം എന്ത് പിഴച്ചു? ഇനി നിരോധനാജ്ഞയും!! എല്ലാം പീഡനക്കേസ് എംഎൽഎയ്ക്കു വേണ്ടി ?

ബുധനാഴ്ച ബാലരാമപുരത്തുണ്ടായ സംഘർഷത്തിനു പിന്നാലെ ബാലരാമപുരം,നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ എം വിൻസെന്റിന് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ബാലരാമപുരത്തുണ്ടായ സംഘർഷത്തിനു പിന്നാലെ ബാലരാമപുരം,നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ.

<strong>മൂന്ന് ദിവസം... മൂന്ന് പെണ്ണുങ്ങള്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്ത് വരുന്നത് അമ്പരപ്പിക്കും!!!</strong>മൂന്ന് ദിവസം... മൂന്ന് പെണ്ണുങ്ങള്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്ത് വരുന്നത് അമ്പരപ്പിക്കും!!!

സംഘർഷ സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ ആവശ്യം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച ഇടതു മുന്നണി വിൻസെന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കുന്നതിനാണ് നിരോധന ആജ്ഞ പ്രഖ്യാപിക്കാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചുു

നിരോധനാജ്ഞ പ്രഖ്യാപിച്ചുു

എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ബാലരാമപുരം, നെയ്യാറ്റിൻകര, കാട്ടാക്കട മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഈ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. പ്രകടനങ്ങൾക്ക് നിരോധനം.

എൽഡിഎഫ് മാർച്ച്

എൽഡിഎഫ് മാർച്ച്

കോവളം എംഎൽഎ സ്ഥാനത്തു നിന്ന് വിൻസെന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വിൻസെന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്താനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇത് വീണ്ടുമൊരു സംഘർഷത്തിലേക്ക് വഴിവയ്ക്കുമെന്നാണ് പോലീസ് പറയുന്നത്. മേഖലയിൽ പോലീസ് തമ്പടിച്ചിട്ടുണ്ട്.

എൽഡിഎഫ് യുഡിഎഫ് സംഘർഷം

എൽഡിഎഫ് യുഡിഎഫ് സംഘർഷം

വിൻസെന്റ് എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന യോഗങ്ങളിൽ പങ്കെടുത്തവർ തമ്മിലുണ്ടായ സംഘർഷമാണ് വ്യാപക ആക്രമത്തിൽ കലാശിച്ചത്. നാല് എസ്ഐമാർക്കും നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കും പരുക്കേറ്റു. എംഎൽഎയെ അനുകൂലിച്ച് യുഡിഎഫും പ്രതികൂലിച്ച് എൽഡിഎഫും യോഗം നടത്തിയിരുന്നു. ഇതിനിടെയാണ് അക്രമം ഉണ്ടായത്. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

റിലേ സത്യാഗ്രഹത്തോടെ

റിലേ സത്യാഗ്രഹത്തോടെ

എൽഡിഎഫിന്റെ റിലേ സത്യാഗ്രഹത്തോടെയായിരുന്നു സംഘർഷം ആരംഭിച്ചത്. എംഎൽഎയുടെ ജയിൽ മോചനം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ രാപ്പകൽ റിലേ സത്യാഗ്രഹം നടന്നു വരികയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം എൽഡിഎഫ് റിലേ സത്യാഗ്രഹം ആരംഭിച്ചത്. എൽഡിഎഫ് റിലേ സത്യാഗ്രഹക്കാർ മാർച്ച് ചെയ്ത് കോൺഗ്രസിന്റെ സമരപ്പന്തലിനു മുന്നിലെത്തിയപ്പോൾ പരസ്പരം പരിഹാസം ഉയർന്നിരുന്നു. ഇതായിരുന്നു സംഘർഷത്തിലേക്ക് നയിച്ചത്.

കല്ലേറും ലാത്തിച്ചാർജും

കല്ലേറും ലാത്തിച്ചാർജും

എൽഡിഎഫ് കോൺഗ്രസ് സംഘർഷം തടയാൻ പോലീസ് ഇടപെട്ടതോടെ പ്രവർത്തകർ അക്രമാസക്തരായി. പരസ്പരം കല്ലേറു നടത്തുകയും കസേര എടുത്ത് അടിക്കുകയുമായിരുന്നു. ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായുരുന്നു. ആക്രമണത്തിൽ പോലീസുകാർക്കും പ്രവർത്തകർക്കും നാട്ടുകാർക്കും പരുക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കമുള്ള വഴിയാത്രക്കാർ ചിതറിയോടി. സംഘർഷം കണ്ടു നിന്ന പലരും കുഴഞ്ഞുവീണു. വഴിയാത്രക്കാരെപ്പോലും പോലീസ് ആക്രമിച്ചതായി പരാതിയുണ്ട്.

വലഞ്ഞത് ജനം

വലഞ്ഞത് ജനം

ആറു മണി മുതലാണ് സംഘർഷം ആരംഭിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ബാലരാമപുരത്തെ നാലു റോഡുകളിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടതോടെ വലഞ്ഞത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരായിരുന്നു. രാത്രിയോടെയും സംഘർഷാവസ്ഥയ്ക്ക് ശമനമുണ്ടായില്ല. ഒറ്റ ബസ് സർവീസുകളുള്ള പ്രദേശങ്ങളിലുള്ളവരായിരുന്നു ഏറെ വലഞ്ഞത്.

ജാമ്യാപേക്ഷ വീണ്ടും

ജാമ്യാപേക്ഷ വീണ്ടും

വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. ബുധനാഴ്ച നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി വിൻസെന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

English summary
congress cpm conflict in balaramapuram on mla arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X