Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിപ്പോര്‍ട്ട് വ്യാജം, മാനേജര്‍ കണ്ണൂര്‍ സ്വദേശി'; ഇപി ജയരാജന്റെ പേര് ഒഴിവാക്കിയതില്‍ പരാതി

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന പ്രതിഷേധത്തില്‍ വിമാനക്കമ്പനി മാനേജര്‍ പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ പരാതിയുമായി പ്രതിപക്ഷം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്‍ഡിഗോ സൗത്ത് ഇന്ത്യ മേധാവി വരുണ്‍ ദ്വിവേദിയെ ഫോണിലൂടെ അറിയിച്ചു. പരാതി രേഖാമൂലം നല്‍കാന്‍ വരുണ്‍ ദ്വിവേദി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് രേഖാമൂലം പരാതി നല്‍കി.

കണ്ണൂര്‍ സ്വദേശിയായ വിമാനക്കമ്പനി മാനേജര്‍ വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി വിമാനത്തില്‍ ഇല്ലായിരുന്നു എന്ന് ഇപി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. പോലീസ് സമ്മര്‍ദത്തിനും രാഷ്ട്രീയ സമ്മര്‍ദത്തിനും വഴങ്ങിയാണ് റിപ്പോര്‍ട്ടെന്നും മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ep jayarajan

'സുന്ദരീ കണ്ണാലൊരു...' സാരിയില്‍ ആരാധകരുടെ മനസ് കവര്‍ന്ന് ആര്യ ബഡായി

1


സീറ്റ് ബല്‍റ്റ് ഊരാനുള്ള നിര്‍ദേശം വന്നപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെന്നെന്നും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആള്‍ തടഞ്ഞു എന്നുമാണ് വിമാനക്കമ്പനി മാനേജരുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിന് ശേഷമാണ് മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇപി ജയരാജന്‍ ആരാണെന്ന് പ്രാഥമികമായിതന്നെ തിരിച്ചറിയുമെന്ന ഇരിക്കെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കാത്തത് ദുരൂഹമാണ് എന്നും സതീശന്‍ പറയുന്നു.

2


മുഖ്യമന്ത്രി വിമാനത്തില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി സീറ്റ് ബെല്‍റ്റ് മാറ്റിയപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്തുവെന്നും പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും.വിഷയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് അല്ലയിത്. എന്താണ് വിമാനത്തിനുള്ളില്‍ സംഭവിച്ചത് എന്ന് മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

3

കണ്ണൂര്‍-തിരുവനന്തപുരം യാത്രക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം ധരിച്ച് എത്തിയ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് വിമാനത്തില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിനീക്കിയതായാണ് പറയുന്നത് . ഇപി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശബരീനാഥ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

4


കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്പി അടക്കമുള്ള ആറംഗ സംഘം കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

Recommended Video

cmsvideo
    Indigo Submitted Report To DGCI | മുഖ്യമന്ത്രിക്കെതിരായുള്ള ആക്രമണത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ട്
    5


    വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെ മൊഴിയുടെയും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവര്‍ പ്രതിഷേധം നടത്തിയതെന്ന് പോലീസ് പറയുന്നു.
    ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടില്‍ നിന്ന് ഇപി ജയരാജന്റെ പേര് ഒഴിവാക്കിയതിനെതിരെ പരാതിയുമായി വിഡി സതീശന്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+