കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ നിയമസഭാ സമ്മേളനമില്ല; സര്‍ക്കാര്‍ വിശദീകരണം തള്ളി, ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക പരിഷ്‌കരണത്തിനെതിരെ നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളിയ ഗവര്‍ണറുടെ നടപടി വിവാദമാകുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. ഗവര്‍ണറുടെ നടപടി അസാധാരണമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞു. ഗവര്‍ണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നയം ഗവര്‍ണര്‍ കേരളത്തില്‍ പ്രതിഫലിപ്പിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ട നടപടി മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

a

നിയമസഭാ സമ്മേളനം വിളിക്കേണ്ട അടിയന്തര ആവശ്യമില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കേരളത്തില്‍ പുതിയ പോര്‍മുഖം തെളിയുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിക്കുന്നത്.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

നിയമസഭാ സമ്മേളനം എന്തുവന്നാലും ചേരണമെന്ന് പ്രതിപക്ഷം നിര്‍ദേശം മുന്നോട്ടുവച്ചു എന്നാണ് വിവരം. നിയമസഭാ ഹാളില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് ചേരണം പ്രതിപക്ഷത്തിന്റെ ആവശ്യം. ഗവര്‍ണറുടേത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് എന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിയമസഭ എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. ഗവര്‍ണര്‍ അതിന് അനുമതി നല്‍കുക മാത്രമാണ് ചെയ്യുക. ഇപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സമ്മേളനം വിളിക്കേണ്ട അടിയന്തര ആവശ്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി സര്‍ക്കാര്‍ തേടിയിരുന്നു. ബുധനാഴ്ച നിയമസഭാ ഒരുമണിക്കൂര്‍ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ ഒരേ നിലപാടുകാരാണ്. പുതിയ ഭേദഗതികള്‍ നിരാകരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ എന്താണ് അടിയന്തര ആവശ്യമെന്ന് ഗവര്‍ണര്‍ ചോദിക്കുകയായിരുന്നു. സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും തള്ളുകയാണ് ഗവര്‍ണ ചെയ്തത്.

Recommended Video

cmsvideo
Breaking; വീണ്ടും അനുമതി നിഷേധിച്ച് ഗവര്‍ണര്‍

English summary
Congress Criticized Kerala Governor who rejects the Government's request to convene Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X